തിരുവനന്തപുരം:
ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കമ്പനിയുമായുള്ള ധാരണാപത്രം സര്‍ക്കാര്‍ അറിഞ്ഞില്ലെന്ന വാദത്തിന് തിരിച്ചടി. ആഴക്കടല്‍ മത്സ്യബന്ധനക്കരാര്‍ സര്‍ക്കാര്‍ അറിവോടെയെന്ന് കെഎസ്ഐഎന്‍സി. ധാരണാപത്രം ഒപ്പിടുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചുവെന്ന് കെഎസ്ഐഎന്‍സി പറയുന്നു.
ഇഎംസിസിയുമായുള്ള ചര്‍ച്ചകളെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ അറിവോടെയെന്ന് വ്യക്തമാക്കുന്ന രേഖകളും പുറത്തുവന്നു. ഏതാണ്ട് 350 പേജുകളുള്ള ഒദ്യോഗിക ഫയലുകളാണ് പുറത്തുവന്നത്. വിവരാകാശ രേഖപ്രകാരം ലഭ്യമായ വിവരങ്ങളാണ് പുറത്തുവന്നത്.
സര്‍ക്കാരും ഇഎംസിസിയും തമ്മിലുള്ള അസെന്‍ഡ് ധാരണാപത്രമനുസരിച്ചാണ് കരാര്‍ ഒപ്പിട്ടത്. മുഖ്യമന്ത്രിയുടെ ഓഫിസും കരാര്‍ അറിഞ്ഞെന്നതിന് തെളിവായി വാട്സാപ് ചാറ്റുകള്ളും പുറത്തായി. സിംങ്കപ്പൂര്‍ പങ്കാളിത്തവും പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രിയുടെ അഡീ ചീഫ് സെക്രട്ടറി വാട്സാപ്പ് ചാറ്റില്‍ പറയുന്നു .
കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഫെബ്രുവരി രണ്ടിന് ധാരണാപത്രം ഒപ്പിടുന്നത് വരെ മുഖ്യമന്ത്രിയുടെ ഓഫീസിന് എല്ലാം അറിയാമായിരുന്നുവെന്ന് വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖകളില്‍ വ്യക്തമാകുന്നത്.
അതേസമയം, തന്‍റെ ഓഫീസിനെ കളങ്കപ്പെടുത്താനാവില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. മുഖ്യമന്ത്രിയുെട ഓഫിസുമായി എന്‍.പ്രശാന്ത് ബന്ധപ്പെട്ടതില്‍ ദുരുദ്ദേശ്യം. അഡീ.പ്രൈവറ്റ് സെക്രട്ടറിക്ക് ഇക്കാര്യങ്ങള്‍ അറിയാന്‍ സാധ്യതയില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.
https://www.youtube.com/watch?v=8pC7ofnWj6g