വാക്‌സിന്‍ കയറ്റുമതിയില്‍ നിയന്ത്രണമേർപ്പെടുത്തി ഇന്ത്യ

കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മറ്റു രാജ്യങ്ങളിലേക്ക് വൻതോതിലുള്ള വാക്സിൻ കയറ്റുമതിക്ക് താത്‌ക്കാലിക നിയന്ത്രണം ഏർപ്പെടുത്തി ഇന്ത്യ.

0
189
Reading Time: < 1 minute

 

ഡൽഹി:

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മറ്റു രാജ്യങ്ങളിലേക്ക് വൻതോതിലുള്ള വാക്സിൻ കയറ്റുമതിക്ക് താത്‌ക്കാലികനിയന്ത്രണം ഏർപ്പെടുത്തി ഇന്ത്യ. ആഭ്യന്തര ഉപഭോഗം ഉയരുന്നതിനാലാണ് സിറം ഇൻസ്റ്റിട്യൂട്ടിൽ നിന്നുള്ള വാക്സിൻ കയറ്റുമതി നിർത്തി വെക്കാനുള്ള നടപടി ഇന്ത്യ സ്വീകരിക്കുന്നതെന്നാണ് റിപ്പോർട്ട്.

അതേസമയം താഴ്ന്ന വരുമാനമാനമുള്ള 64 രാജ്യങ്ങളുടെ വാക്സിൻ ലഭ്യതയെ ഈ നടപടി ഗുരുതരമായി ബാധിക്കുമെന്ന് വാക്സിൻ വിതരണപങ്കാളിയായ യൂണിസെഫ് പ്രതികരിച്ചു. എത്രയും പെട്ടെന്ന് വാക്സിൻ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടതായും യൂണിസെഫ് കൂട്ടിച്ചേർത്തു. എന്നാൽ ഇതിനോട് വിദേശകാര്യ മന്ത്രാലയമോ സിറം ഇൻസ്റ്റിട്യൂട്ടോ പ്രതികരിച്ചിട്ടില്ല.

എന്നാൽ ഇന്ന് രാജ്യത്ത് വീണ്ടും കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും കുതിപ്പ് രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ രാജ്യത്ത് 53,364 പേർക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 248 പേർ കൊവിഡ് ബാധിച്ച് മരിച്ചു.

Advertisement