Sun. Dec 22nd, 2024
Customs serve another notice to Vinodini Balakrishnan

 

കൊച്ചി:

കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് മൂന്നാമതും കസ്റ്റംസ് നോട്ടീസ്. ഈ മാസം 30 ന് കൊച്ചി ഓഫീസിൽ ഹാജരാകണം. കഴിഞ്ഞ രണ്ട് നോട്ടീസിലും വിനോദിനി ഹാജരായിരുന്നില്ല. 30 നും ഹാജരായില്ലെങ്കിൽ കോടതി വഴി വാറൻ്റ് അയക്കുമെന്നാണ് കസ്റ്റംസ് നോട്ടീസ് വ്യക്തമാക്കിയിരിക്കുന്നത്.

ലൈഫ് മിഷന്‍ പദ്ധതിയുടെ കോഴയായി യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ നൽകിയ ഐ ഫോണുകളിൽ ഒന്ന് വിനോദിനി ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. യുഎഇ കോണ്‍സുൽ ജനറലിന് നല്‍കിയ ഐഫോൺ എങ്ങനെ വിനോദിനി ബാലകൃഷ്ണന്‍റെ കയ്യിൽ എത്തിയെന്ന് കസ്റ്റംസ് പരിശോധിക്കുകയാണ്. 

https://www.youtube.com/watch?v=OxrFiaVe9v8

By Athira Sreekumar

Digital Journalist at Woke Malayalam