Sun. Dec 22nd, 2024
തിരുവനന്തപുരം:

കേരളത്തില്‍ നേട്ടമുണ്ടാക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ വിജയിക്കില്ലെന്ന് മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്‍. ഇടതുപക്ഷ മതനിരപേക്ഷ കേരളത്തില്‍ ബിജെപിയ്ക്ക് വേരുറപ്പിക്കാനാവില്ലെന്നും വിഎസ് പറഞ്ഞു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായ വിഎസ് അച്യുതാനന്ദന്‍ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള തൻ്റെ വിലയിരുത്തലുകള്‍ പങ്കുവെച്ചു.

‘ബിജെപി കേരളത്തില്‍ നേട്ടമുണ്ടാക്കാനായി ശ്രമിക്കും. വിമോചനസമരം തൊട്ടിങ്ങോട്ട് പ്രതിലോമശക്തികള്‍ ഇടതുപക്ഷത്തെപ്പോലെതന്നെ സജീവമാണ്. പക്ഷേ, ഇത് കേരളമാണ്. ഇടതുപക്ഷ മതനിരപേക്ഷ കേരളത്തില്‍ ബിജെപിക്ക് വേരുറപ്പിക്കാനാവില്ല. രാഷ്ട്രത്തെ വിറ്റുതുലയ്ക്കുന്ന ബിജെപിയെ ഏറ്റവും നന്നായി വിലയിരുത്തുന്നതും കേരളമാവും,’ വിഎസ് പറഞ്ഞു.

By Divya