Wed. Jul 16th, 2025
തിരുവനന്തപുരം:

വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർഥി വീണ എസ് നായരെ വിമർശിച്ച എൽഡിഎഫ് സ്ഥാനാർത്ഥി എൻ പ്രശാന്തിനെതിരെ കെ മുരളീധരൻ എംപി. പുതുമുഖത്തെ കോൺഗ്രസ് നിർത്തിയാൽ ദുർബലയെന്നും സിപിഎം നിർത്തിയാൽ പ്രബല എന്നും പറയുമെന്ന് മുരളീധരൻ കുറ്റപ്പെടുത്തി.

ആദ്യം മത്സരിക്കുമ്പോൾ പ്രശാന്തും പുതുമുഖമായിരുന്നു. വട്ടിയൂർക്കാവിൽ വീണ മത്സരിക്കുന്നത് ജയിക്കാനാണ്. ബിജെപിക്ക് വോട്ട് മറിക്കുന്നുവെന്ന ആരോപണം ചീപ്പാണെന്നും കെ മുരളീധരൻ പറഞ്ഞു.

By Divya