Mon. Dec 23rd, 2024
തൃശൂർ:

നാമനിർദ്ദേശപത്രിക തള്ളിയതോടെ സ്ഥാനാർഥി ഇല്ലാതായ ഗുരുവായൂരിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (ഡിഎസ്ജിപി) സ്ഥാനാർഥി ദിലീപ് നായരെ പിന്തുണക്കാൻ ബിജെപി നീക്കം. മണ്ഡലത്തിലെ എൻഡിഎയുടെ വോട്ടുകൾ ചിതറി പോകാതിരിക്കാനാണ് ബിജെപിയുടെ പുതിയ നീക്കത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. ഡിഎസ്ജിപിയെ എൻഡിഎ സഖ്യകക്ഷിയാക്കാൻ നേരത്തെ നടത്തിയ നീക്കം പരാജയപ്പെട്ടിരുന്നു.

എൻഡിഎ സ്ഥാനാർത്ഥിയുടെ പത്രിക ഹൈക്കോടതി തള്ളിയതിന് പിന്നാലെ ഡിഎസ്ജിപിയുമായി ബിജെപി ജില്ലാ നേതാക്കൾ ഇന്നലെ വൈകീട്ട് ചർച്ച ആരംഭിച്ചിരുന്നു. പിന്തുണ നൽകുന്നത് സംബന്ധിച്ച് ഇന്ന് വൈകീട്ടോ നാളെ രാവിലെയോ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

ബിജെപി നേതൃത്വം ചർച്ച നടത്തിയതായും പിന്തുണ നൽകിയാൽ സ്വീകരിക്കുമെന്നും ദിലീപ് നായർ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡിഎസ്ജിപി സംസ്ഥാന ട്രഷററാണ് ദിലീപ് നായർ.

By Divya