പ്രചാരണം കൊഴുപ്പിക്കാന്‍ രാഹുൽ ഗാന്ധി അല്‍പ്പസമയത്തിനകം കേരളത്തില്‍

രാഹുൽ ഗാന്ധി സെന്‍റ് തെരേസാസ് കോളജിലെത്തി വിദ്യാർഥിനികളുമായി സംവാദിക്കും. കൊച്ചിയില്‍ വിവിധ മണ്ഡലങ്ങളില്‍ പര്യടനം നടത്തുന്ന രാഹുല്‍ ഗാന്ധി തുടര്‍ന്ന് ആലപ്പുഴയില്‍ എസ്പിജി പ്രത്യേകം തയാറാക്കിയ വാഹനത്തിൽ റോഡ് ഷോ നടത്തും.

0
79
Reading Time: < 1 minute

കൊച്ചി:

യുഡിഎഫ് പ്രചാരണം കൊഴുപ്പിക്കാന്‍ രാഹുല്‍ ഗാന്ധി എംപി അല്‍പ്പസമയത്തിനകം കേരളത്തിലെത്തും. പ്രവര്‍ത്തകര്‍ എല്ലാം തന്നെ അത്യധികം ആവേശത്തിലാണ്.  മധ്യകേരളത്തിൽ രണ്ടുദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് രാഹുൽ ഗാന്ധി എംപി എത്തുന്നത്. രാവിലെ 11ന് കൊച്ചി നാവിക വിമാനത്താവളത്തിൽ എത്തുന്ന രാഹുൽ ഗാന്ധി തുടർന്ന് സെന്‍റ് തെരേസാസ് കോളജിലെത്തി വിദ്യാർഥിനികളുമായുളള സംവാദത്തിൽ പങ്കെടുക്കും.

എറണാകുളം,കോട്ടയം,ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിൽ നടക്കുന്ന പൊതുയോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കും.

വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് യോഗങ്ങളിലും തുടർന്ന് പങ്കെടുക്കും. വൈകിട്ട് നാലുമണിയോടെ ആലപ്പുഴയിലേക്ക് പുറപ്പെടുന്ന രാഹുൽ ഗാന്ധി അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുക്കും.

തീരദേശ മണ്ഡലങ്ങളിൽ റോഡ് ഷോ നടത്തുന്ന രാഹുൽ ഗാന്ധി 3 വേദികളിൽ പ്രസംഗിക്കും. ആലപ്പുഴയില്‍ എസ്പിജി പ്രത്യേകം തയാറാക്കിയ വാഹനത്തിൽ അദ്ദേഹം റോഡ് ഷോ നടത്തും.

ദേശീയപാതയിലൂടെ കായംകുളം വരെയാണ് റോഡ് ഷോ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ തുടങ്ങിയവർ ഒപ്പമുണ്ടാകും.

പര്യടനത്തിന്‍റെ രണ്ടാം ദിവസമായ നാളെ കോട്ടയം ജില്ലയിലും എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലകളിലും പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കും

 

Advertisement