Wed. Jan 22nd, 2025
തിരുവനന്തപുരം:

വോട്ടർ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് കലക്ടർമാർ നൽകിയ റിപ്പോർട്ടിൽ ഇന്ന് തുടർ നടപടി വന്നേക്കും. ഒരാൾക്ക് ഒന്നിലധികം വോട്ടെന്ന പ്രതിപക്ഷ നേതാവിന്റെ പരാതിയിൽ കഴമ്പുണ്ടെന്ന് കലക്ടർമാർ കണ്ടെത്തിയതായാണ് സൂചന. പലയിടങ്ങളിലും ഒരാളുടെ പേരിൽ തന്നെ ഒന്നിലധികം വോട്ടുള്ളതായി തെളിഞ്ഞിട്ടുണ്ട്. കൂടുതൽ പരിശോധന ആവശ്യമാണ്. ഒന്നിലധികം ഉള്ള വോട്ടുകൾ മരവിപ്പിക്കും.

69 മണ്ഡലങ്ങളിലെ ഇരട്ട വോട്ടർമാരുടെ പട്ടിക കൂടി ഇന്നു തിരഞ്ഞെടുപ്പു കമ്മിഷനു നൽകുമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ഇത്തരത്തിൽ ആകെ 3.25 ലക്ഷത്തോളം ഇരട്ട വോട്ടുണ്ട്. 66 മണ്ഡലങ്ങളിലെ 2,16,510 വ്യാജ വോട്ടർമാരുടെ വിവരങ്ങളാണു കഴിഞ്ഞ ദിവസങ്ങളിൽ കമ്മിഷനു കൈമാറിയത്.

ഭരണകക്ഷി അനുകൂല ഉദ്യോഗസ്ഥരാണ് ഇതിനു പിന്നിലെന്നു സംശയിക്കണമെന്നും അടിയന്തര നടപടി ആവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനും ഇന്നു പരാതി നൽകുമെന്നും രമേശ് പറഞ്ഞു.

By Divya