Sat. Apr 20th, 2024
പശ്ചിമബംഗാൾ:

പശ്ചിമ ബംഗാളിൽ അധികാരത്തിലെത്തിയാൽ ആദ്യം നടപ്പാക്കുക പൗരത്വ നിയമഭേദഗതി എന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ആദ്യ ക്യാബിനറ്റിൽ തന്നെ നിയമം നടപ്പിലാക്കാൻ ഉത്തരവിടും. അഭയാ‍ര്‍ത്ഥികളുടെ കുടുംബങ്ങൾക്ക് വ‍ര്‍ഷം തോറും 10000 രൂപ ധനസഹായം നൽകുമെന്നും അമിത് ഷാ പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കുന്നതിനിടെയായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം. “ആദ്യ ക്യാബിനറ്റ് യോഗത്തിൽ തന്നെ പൗരത്വ നിയമഭേദഗതി നടപ്പിലാക്കും. എഴുപത് വ‍ര്‍ഷത്തിൽ അധികമായി ബംഗാളിൽ താമസിക്കുന്നവ‍ര്‍ക്ക് പൗരത്വം നൽകും. അഭയാ‍ര്‍ത്ഥികളുടെ കുടുംബങ്ങൾക്ക് വ‍ര്‍ഷം തോറും 10000 രൂപ ധനസഹായം നൽകും. നുഴഞ്ഞുകയറ്റക്കാരെ ബംഗാളിൽ പ്രവേശിപ്പിക്കില്ല. അതിർത്തികളിൽ സുരക്ഷ കർശനമാക്കും.”- അമിത് ഷാ പറഞ്ഞു.

കോൺഗ്രസ് അധികാരത്തിൽ വന്നാൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് കോൺഗ്രസിൻ്റെ പ്രകടന പത്രികയിൽ സൂചിപ്പിച്ചിരുന്നു.

By Divya