Wed. Jan 22nd, 2025
K Sudhakaran MP

കണ്ണൂര്‍:

എല്‍ഡിഎഫ് അതിന് ശേഷം യുഡിഎഫ് വീണ്ടും എല്‍ഡിഎഫ് എന്ന പതിവ് രീതിയില്‍ ഇക്കുറി മാറ്റം വന്നേക്കാമെന്ന നിരീക്ഷണവുമായി കെ സുധാകരന്‍ എംപി. നിയമസഭാ തിരഞ്ഞെടുപ്പ് യുഡിഎഫിന് നിര്‍ണായകമാണെന്നും കെ സുധാകരന്‍ പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കി.. ഇരിക്കൂറില്‍ യുഡിഎഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു സുധാകരന്‍.

രാഷ്ട്രീയമായി ഒട്ടേറെ നിരീക്ഷണം നടത്തിയ സുധാകരന്‍ പിണറായി വിജയനെതിരെ വ്യക്തിപരമായി ഒട്ടേറെ വിമര്‍ശനവും ഉന്നയിച്ചു. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പിണറായി വിജയന്‍ കല്‍തുറങ്കിലേക്ക് പോകുമെന്ന് കാര്യം താന്‍ ഉറപ്പ് പറയുന്നുവെന്ന് സുധാകരന്‍ പ്രസംഗത്തില്‍ പറഞ്ഞു.

ഒരു സംസ്ഥാനത്തെ ഒരു മുഖ്യമന്ത്രിയും ചെയ്യാത്ത കൊള്ളക്കാരന്റെ റോളില്‍ ഭരണം നടത്തിയ ആദ്യത്തെയാളാണ് പിണറായി വിജയന്‍. ഉളുപ്പില്ലാത്തവരുടെ പ്രതീകമാണ് പിണറായി വിജയനെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.

അതേസമയം, യുഡിഎഫ് പരാജയപ്പെട്ടാല്‍ അത് ബിജെപി പാര്‍ട്ടി ശക്തിപ്പെടാന്‍ കാരണമാകും.  യുഡിഎഫിന് നഷ്ടപ്പെട്ടാല്‍ അതിന്‍റെ ഗുണഫലം കൊണ്ടുപോകുന്നത് മൂന്നാം മുന്നണിയായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.  അതുകൊണ്ട് ഓരോരുത്തരും ഇതറിഞ്ഞ് വേണം മുന്നോട്ട് പോകാന്‍ എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.  വിജയക്കണം, അധികാരത്തിലേക്ക് തിരിച്ച് വരണം എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.  ഇരിക്കൂറിലെ വിജയം എത്രമാത്രം ഗൗരവമുള്ളതാണെന്നും ഗ്രൂപ്പ് തര്‍ക്കത്തിന്‍റെ പേരില്‍ വിജയം നഷ്ടപ്പെടരുത് എന്നുമാണ് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നത്.

https://www.youtube.com/watch?v=D5irbyzfDr8

 

 

By Binsha Das

Digital Journalist at Woke Malayalam