തിരുവനന്തപുരം:
എല്‍ഡിഎഫ് പ്രകടന പത്രിക മുന്നണി നേതാക്കള്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു. തുടര്‍ഭരണം ഉറപ്പാണെന്ന നിലയില്‍ ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്തുകൊണ്ടുള്ള പ്രകടന പത്രികയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു. രണ്ട് ഭാഗങ്ങളായിട്ടാണ് പ്രകടന പത്രിക രൂപപ്പെടുത്തിയിരിക്കുന്നത്. ആദ്യഭാഗത്ത് 50 ഇന പരിപാടികളാണ് ഉള്ളത്. പരിപാടികള്‍ നടപ്പിലാക്കുന്നതിനായുള്ള തൊള്ളായിരം നിര്‍ദ്ദേശങ്ങളും ആദ്യഭാഗത്തുണ്ട്.
40 ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കും. ക്ഷേമപെൻഷനുകൾ 2500 രൂപയാക്കും, വീട്ടമ്മമാർക്ക് പെൻഷൻ, പൊതുമേഖലയെ ശക്തിപ്പെടുത്തും, തീരദേശ വികസനത്തിൽ 500 കോടിയുടെ പാക്കേജ്, ആദിവാസി കുടുംബങ്ങൾക്കും പട്ടികജാതി കുടുംബങ്ങൾക്കും പാർപ്പിടം.
2040 വരെ വൈദ്യുതി ക്ഷാമം ഇല്ലെന്ന് ഉറപ്പുവരുത്തുന്നതിന് 10000 കോടിയുടെ പദ്ധതി. സോഷ്യല്‍ പോലീസിങ് സംവിധാനം ശക്തിപ്പെടുത്തും. ഇന്ത്യക്ക് മാതൃകയാകുന്ന ബദല്‍ നയങ്ങള്‍ ശക്തമായി നടപ്പിലാക്കും. മതനിരപേക്ഷത സംരക്ഷിക്കുന്നതിനുള്ള ശക്തമായ നിലപാട് സ്വീകരിക്കും.
റബറിന്റെ തറവില ഘട്ടംഘട്ടമായി 250 രൂപയാക്കി വര്‍ധിപ്പിക്കാന്‍ നിര്‍ദേശം. തീരദേശ വികസന പാക്കേജ് തീരദേശ വികസനത്തിന് 5000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്.
https://www.youtube.com/watch?v=5kVY4ZV8AVs