26 C
Kochi
Friday, September 24, 2021
Home Tags Assembly Election 2021

Tag: Assembly Election 2021

അരൂരിൽ ദലീമ പാട്ടുംപാടി ജയിച്ചു

അരൂർ:ഇടതു നേതാക്കളുടെ ആത്മവിശ്വാസം പോലെ തന്നെ ദലീമ അരൂർ മണ്ഡലത്തിൽ പാട്ടുംപാടി വിജയിച്ചു. മണ്ഡലത്തിലെ ഇടത് അണികൾക്ക് തന്നെ സർപ്രൈസ് സ്ഥാനാർഥിയായിരുന്നു ദലീമ ജോജോ. പിന്നണി ഗായികയായിരുന്ന ദലീമ ആദ്യം മത്സരിക്കുമ്പോൾ പാർട്ടിക്കാർക്ക് പോലും സംശയം വന്നെങ്കിലും വിജ‍യം പ്രതീക്ഷകൾക്കപ്പുറമായി. 5091 വോട്ടുകൾക്കാണ് ഷാനിമോൾ ഉസ്മാനെ പരാജയപ്പെടുത്തിയത്.

കാട്ടാക്കടയിൽ രണ്ടാംതവണയും ഐ ബി സതീഷ്

തിരുവനന്തപുരം:ജനകീയ വികസനപ്രവർത്തനങ്ങളും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ച പാർട്ടി സംവിധാനവും ഒപ്പം എതിർചേരിയിലെ അപശബ്ദങ്ങളുമെല്ലാം ചേർന്നതോടെ കാട്ടാക്കടയിൽ ഇടത് സ്ഥാനാർഥി ഐ ബി സതീഷിന് രണ്ടാം മിന്നും വിജയം. കോൺഗ്രസിലെ മലയിൻകീഴ് വേണുഗോപാലിനെയും ബി ജെ പിയുടെ പി കെ കൃഷ്ണദാസിനെയുമാണ് ഐ ബി സതീഷ് പരാജയപ്പെടുത്തിയത്.തെരഞ്ഞെടുപ്പ്...

തൃക്കരിപ്പൂരിൽ എം രാജഗോപാലന് രണ്ടാം ജയം

ചെറുവത്തൂർ:ഇടതു കോട്ട ഇളക്കം കാട്ടാതെ നിലയുറപ്പിച്ചപ്പോൾ തൃക്കരിപ്പൂരിൽ എം രാജഗോപാലന് വിജയം. രണ്ടാമൂഴത്തിനിറങ്ങിയ രാജഗോപാലൻ 12,945 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഭൂരിപക്ഷത്തിൽ ഇടിവുണ്ടായെങ്കിലും ഇടതുതരംഗത്തോടൊപ്പം നിലയുറപ്പിക്കുകയായിരുന്നു തൃക്കരിപ്പൂർ. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്‍റെ എംപി ജോസഫായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി.

ടി പിയുടെ പ്രതിമയ്ക്ക് മുന്നില്‍ നില്‍ക്കുന്ന കെകെ രമയുടെ ചിത്രം പങ്കുവെച്ച് റിമ കല്ലിങ്കല്‍

കൊച്ചി:വടകര നിയോജകമണ്ഡലത്തില്‍ നിന്നും യുഡിഎഫ് പിന്തുണയോടെ മത്സരിച്ച ആര്‍എംപിഐ നേതാവ് കെകെ രമയുടെ ചിത്രം പങ്കുവെച്ച് റിമ കല്ലിങ്കല്‍. ഫേസ്ബുക്കിലാണ് റിമ രമയുടെ ചിത്രം പങ്കുവെച്ചത്.ടി പി ചന്ദ്രശേഖരന്റെ പ്രതിമയ്ക്ക് മുന്നില്‍ നില്‍ക്കുന്ന രമയുടെ ചിത്രമാണ് റിമ പോസ്റ്റ് ചെയ്തത്. ചിത്രത്തോടൊപ്പം ക്യാപ്ഷനോ മറ്റു എഴുത്തുകളോ നല്‍കിയിട്ടില്ല....

ഇന്നത്തെ വിജയത്തിൻ്റെ നേരവകാശികള്‍ കേരള ജനതയാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:ഈ തിരഞ്ഞെടുപ്പിലെ വിജയം ഈ നാട്ടിലെ ജനങ്ങളുടെ വിജയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഞങ്ങള്‍ ജനത്തെയും ജനം ഞങ്ങളെയും വിശ്വസിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഇത്തവണ കൂടുതല്‍ സീറ്റ് എല്‍ഡിഎഫ് നേടുമെന്ന് ഞങ്ങള്‍ പറഞ്ഞത്. അത് അന്വര്‍ത്ഥമാക്കും വിധമാണ് തിരഞ്ഞെടുപ്പ് ഫലം. ഇതിന്റെ നേരവകാശികള്‍ കേരള ജനതയാണെന്നും മുഖ്യമന്ത്രി...

സ്‌പെല്ലിംഗ് തെറ്റിയെന്ന് കമന്റ്‌, തെറ്റല്ല മക്കളേ, പിണറായി വിജയനെ പുകഴ്ത്തിയതാണെന്ന് സിദ്ധാർഥ്

തമിഴ്നാട്:കേരളത്തില്‍ തുടര്‍ഭരണം ഉറപ്പാക്കിയ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് നടൻ സിദ്ധാർഥ്‌. ‘പിണറായ വിജയന്‍’ എന്നായിരുന്നു സിദ്ധാര്‍ത്ഥ് ആദ്യം ട്വീറ്റ് ചെയ്തത്. എന്നാല്‍ ഇതിന് പിന്നാലെ നിങ്ങളുടെ നല്ല വാക്കുകള്‍ക്ക് നന്ദിയെന്നും എന്നാല്‍ കേരള മുഖ്യമന്ത്രിയുടെ പേര് എഴുതിയതില്‍ തെറ്റുപറ്റിയെന്നും ചൂണ്ടിക്കാണിച്ച് നിരവധി പേരെത്തി.https://twitter.com/Actor_Siddharth/status/1388810998711160834?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1388821668475277312%7Ctwgr%5E%7Ctwcon%5Es2_&ref_url=https%3A%2F%2Fwww.thecue.in%2Felection-2019%2F2021%2F05%2F02%2Fsidhardh-pinarayi-vijayanഇതിന് തൊട്ടുപിന്നാലെ അത്...

മമത ബാനർജിയ്ക്ക് പരാജയം

കൊൽക്കത്ത:പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജിക്ക്​ തോൽവി. തൃണമൂൽ വിട്ട്​ ബിജെപിയിലെത്തിയ സുവേന്ദു അധികാരിയോട് 1957 വോട്ടിനാണ്​ പരാജയം ഏറ്റുവാങ്ങിയത്​. സുവേന്ദുവിന്‍റെ സിറ്റിങ്​ മണ്ഡലമാണ്​ നന്ദിഗ്രാം.നന്ദിഗ്രാമിലെ ജനങ്ങളുടെ വിധിയെ അംഗീകരിക്കുന്നു. പക്ഷേ, തിരഞ്ഞെടുപ്പ്​ കമ്മീഷനെതിരെ കോടതിയെ സമീപിക്കുമെന്ന്​ മമത അറിയിച്ചു. മണിക്കൂറുകൾക്ക്​ മുമ്പ്​ 1200 വോട്ടിന്​ മമത...

ഈ പരാജയം പ്രതീക്ഷിച്ചില്ല; ജനവിധി മാനിക്കുന്നു: രമേശ് ചെന്നിത്തല

ആലപ്പുഴ:നിയമസഭ തെരഞ്ഞെടുപ്പിൽ തോൽവി ഉറപ്പിച്ചതിനു പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ പരാജയം പ്രതീക്ഷിച്ചില്ല. ജനവിധി അംഗീകരിക്കുന്നു. കേരളത്തിലെ നിലനിൽക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അഴിമതിയും കൊള്ളയും ഞങ്ങൾ എടുത്തുപറഞ്ഞിരുന്നു. അത് ഇല്ലാതായെന്നൊന്നും ഈ വിജയം കൊണ്ട് ആരും കരുതേണ്ട എന്നും ചെന്നിത്തല മാധ്യമങ്ങളോട്...

പേരാവൂരില്‍ സണ്ണി ജോസഫ് വിജയിച്ചു

കണ്ണൂര്‍:കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍ നിയോജകമണ്ഡലത്തില്‍ വിജയമാവര്‍ത്തിച്ച് സണ്ണി ജോസഫ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ വി സക്കീര്‍ ഹുസൈനേയും എന്‍ഡിഎ സ്ഥാനാര്‍ത്ഥി സ്മിത ജയമോഹനേയും പരാജയപ്പെടുത്തിക്കൊണ്ടാണ് സണ്ണി ജോസഫിന്റെ വിജയം. കണ്ണൂര്‍ ജില്ലയില്‍ ഇരിക്കൂര്‍, പേരാവൂര്‍ എന്നീ മണ്ഡലങ്ങള്‍ ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളിലും എല്‍ഡിഎഫിനാണ് വിജയം.

തവനൂരില്‍ കെടി ജലീല്‍ വിജയിച്ചു

മലപ്പുറം:രാവിലെ വോട്ടെണ്ണെല്‍ തുടങ്ങിയതുമുതല്‍ ലീഡ് നില മാറിമറിഞ്ഞ തവനൂരില്‍ കെ.ടി ജലീല്‍ തന്നെ വിജയിച്ചു. എതിര്‍ സ്ഥാനാര്‍ത്ഥിയായ ഫിറോസ് കുന്നുംപറമ്പിലിനെ 3,606 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ജലീല്‍ മണ്ഡലം നിലനിര്‍ത്തിയത്. 2011ല്‍ തവനൂര്‍ മണ്ഡലം രൂപവത്കരിച്ചശേഷം നടന്ന രണ്ടു തെരഞ്ഞെടുപ്പുകളിലും ജലീലിനൊപ്പമായിരുന്നു വിജയം.