അതിർത്തി കടന്നുള്ള യാത്ര; കർണാടകയിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

ജോലി, പഠനം, ചികിത്സ അടക്കമുള്ള ആവശ്യത്തിനായി പോകുന്നവരെ ഇന്ന് കർണാടക പോലീസ് അതിർത്തിയിൽ തടഞ്ഞിരുന്നു. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ കടത്തിവിടില്ലെന്ന് അധികൃതർ. നാളെ മുതൽ നിയന്ത്രണങ്ങൾ ശക്തമാക്കുന്നു.

0
65
Reading Time: < 1 minute

 

ബംഗളുരു:

അതിർത്തിയിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കർണാടക. തലപ്പാടി അതിർത്തിയിൽ വാഹന പരിശോധന കര്‍ശനമാക്കി. ഇപ്പോൾ സർട്ടിഫിക്കറ്റ് ഇല്ലാത്തവരെയും കടത്തിവിടുന്നുണ്ടെങ്കിലും നാളെ മുതൽ കർശനമാക്കുമെന്ന് മുന്നറിയിപ്പ് നൽകി. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രം നാളെ മുതൽ പ്രവേശനം അനുവദിക്കാനാണ് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം.

അതേസമയം കേരളത്തിൽനിന്ന് വരുന്നവർക്ക് കർണാടകത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ നൽകിയ ഹർജി ഇന്ന് ച്ചയ്ക്ക് ശേഷം കർണാടക ഹൈകോടതി പരിഗണിക്കുമെന്ന് അറിയിച്ചിരുന്നു. കൊവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്ന നടപടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് കഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നത്

Advertisement