Sat. Jan 18th, 2025
തിരുവനന്തപുരം:

 

തിരഞ്ഞെടുപ്പ് രംഗത്ത് വീണ്ടും സജീവമായി ശബരിമല. സിപിഎം നിലപാടില്‍ മാറ്റമില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാപ്പുപറഞ്ഞത് ശരിയായില്ലെന്നുമുള്ള സീതാറാം യച്ചൂരിയുടെ പരാമര്‍ശത്തോടെയാണ് വിഷയം വീണ്ടും സജീവമായത്. വിശ്വാസികളെ വീണ്ടും കബളിപ്പിച്ചെന്ന് കെ സുരേന്ദ്രനും കള്ളക്കളി നടത്തുന്നുവെന്ന് ഉമ്മൻ ചാണ്ടിയും വിമര്‍ശിച്ചു. മന്ത്രി കടകംപള്ളി പ്രതികരിച്ചില്ല.

ശബരിമല യുവതീപ്രവേശത്തിലെ സര്‍ക്കാര്‍ നിലപാടില്‍ കടകംപള്ളി ഖേദം പ്രകടിപ്പിച്ചതിനെയാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി തള്ളിപ്പറഞ്ഞത്.  ഇതിനോട് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിക്കാന്‍ തയാറായില്ല.
ശബരിമല വിഷയത്തിൽ കടകംപള്ളി സുരേന്ദ്രനും, സിപിഎമ്മും വിശ്വാസികളെ വീണ്ടും കബളിപ്പിച്ചെന്നും സിപിഎമ്മിൻ്റെ തനിനിറം പുറത്തായെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി  മറുപടി പറയണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

കള്ളക്കളി അവസാനിപ്പിച്ച് ആത്മാർഥത ഉണ്ടെങ്കിൽ യുവതീ പ്രവേശം അനുകൂലിച്ചു നൽകിയ  സത്യവാങ്മൂലം പിൻവലിക്കണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.

By Divya