Mon. Dec 23rd, 2024
R Balashankar

കൊച്ചി:

സിപിഎം ബിജെപി കൂട്ടുകെട്ടന്ന ആര്‍ ബാലശങ്കറിന്‍റെ ആരോപണം വിവാദമായതിന് പിന്നാലെ ബാലശങ്കറെ  തള്ളി  ആര്‍എസ്എസിന്‍റെ ആദ്യപ്രതികരണം. വിവാദത്തിന് പിന്നാലെ പോയാല്‍ കെെ പൊള്ളുമെന്നാണ് ആര്‍എസ്എസ് നിലപാട്.

കൂടുതല്‍ പ്രതികരണങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ആര്‍എസ്എസ് പ്രാന്ത കാര്യവാഹക് ഗോപാലന്‍ കുട്ടി പ്രതികരിച്ചു .’ബാലശങ്കറിന്‍റെ പേര് ഒരിക്കലും നിയമസഭ തിരഞ്ഞെടുപ്പില്‍  പരിഗണിച്ചിട്ടില്ലയെന്നും ആര്‍എസ് നേതൃത്വം വ്യക്തമാക്കി. ബിജെപി പിന്തുണയ്ക്കുന്ന സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കും. ബിജെപിയാണ് സ്ഥാനാര്‍തിയെ നിശ്ചയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് സമയത്ത് ഈ വിവാദത്തിന്‍റെ പിന്നാലെ പോകേണ്ട എന്ന നിലപാടിലാണ് ആര്‍എസ്എസ് നേതൃത്വം. ആര്‍എസ്എസിന്‍റെ മുഖപത്രമായ ഓര്‍ഗനെെസറിന്‍റെ പത്രാധിപരായിരുന്നു ആര്‍ ബാലശങ്കര്‍. എന്നാല്‍, ആര്‍എസ്എസുകാര്‍ അല്ലാത്തവരും അതില്‍ ചുമതലകള്‍ വഹിച്ചിട്ടുണ്ടെന്ന് ഗോപാലന്‍ കുട്ടി പ്രതികരിച്ചു.

ചെങ്ങന്നൂരില്‍ ആര്‍ ബാലശങ്കര്‍ സീറ്റ് ആഗ്രഹിച്ചരുന്നു. എന്നാല്‍ ആ സീറ്റ് മോഹം വി മുരളീധരനും കെ സുരേന്ദ്രന്‍റെയും ഇടപെടല്‍ മൂലം തനിക്ക് നഷ്ടമാകുകയായിരുന്നുവെന്നായിരുന്നു ആര്‍ ബാലശങ്കര്‍ ഇന്നലെ വെളിപ്പെടുത്തിയത്. മാത്രമല്ല അത് സിപിഎം- ബിജെപി ഡീലായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്‍റെ ഗുരുതരമായിട്ടുള്ള വെളിപ്പെടുത്തല്‍. പക്ഷേ പ്രസ്താവനയെ തള്ളി ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

https://www.youtube.com/watch?v=ifLX1fVR4t4

By Binsha Das

Digital Journalist at Woke Malayalam