Mon. Dec 23rd, 2024
തിരുവനന്തപുരം:

നിയമസഭ തിരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫിൻ്റെ ഔദ്യോഗിക പ്രചാരണ ഗാനം പുറത്തിറങ്ങി. ഗായിക സിതാര കൃഷ്ണകുമാറാണ് പാട്ട് സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത്. പാട്ട് ഇതിനോടകം എല്‍ഡിഎഫ് പ്രവര്‍ത്തകരും അനുഭാവികളും ഏറ്റെടുത്തുകഴിഞ്ഞു.

‘ഉറപ്പാണ് ഇടതുപക്ഷം, ഉറപ്പാണ് കേരളം’ ഇതാണ് ബി കെ ഹരി നാരായണന്‍ വരികളിലൂടെ വരച്ചിടുന്നത്. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളും പ്രതിസന്ധി ഘട്ടങ്ങളിലെ നേതൃത്വവുമെല്ലാം സിതാര കൃഷ്ണകുമാറിന്റെ ശബ്ദത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നു. ചുരുങ്ങിയ സമയം കൊണ്ട് വൈറലായി മാറിയിരിക്കുകയാണ് എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് ഗാനം.

രണ്ടര മിനിറ്റാണ് ഗാനത്തിന്റെ ദൈര്‍ഘ്യം. പാട്ടിന്റെ ദൃശ്യങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത് അജന്‍ ആര്‍ എസ് ആണ്. ഛായാഗ്രഹണം വിപിന്‍ ചന്ദ്രന്‍. എഡിറ്റ് ആല്‍ബി നടരാജ്.

By Divya