28 C
Kochi
Friday, October 22, 2021
Home Tags Released

Tag: released

കണ്ണിലും കൈകളിലും പരുക്ക്; മെഹുൽ ചോക്സിയുടെ ദൃശ്യങ്ങൾ പുറത്തുവന്നു

ന്യൂഡൽഹി:വായ്പാത്തട്ടിപ്പു നടത്തി ഇന്ത്യ വിട്ട ശേഷം കരീബിയൻ രാജ്യമായ ആന്റിഗ്വയിൽ കഴിയുന്നതിനിടെ മുങ്ങി അയൽരാജ്യമായ ഡൊമിനിക്കയിൽ അറസ്റ്റിലായ വജ്രവ്യാപാരി മെഹുൽ ചോക്സിയുടെ ദൃശ്യങ്ങള്‍ പുറത്ത്. ഡൊമിനിക്കയിലെ ജയിലില്‍നിന്നുള്ള ദൃശ്യങ്ങളാണ് ആന്‍റിഗ്വാ ന്യൂസ്റൂം എന്ന മാധ്യമം പുറത്തുവിട്ടത്. കണ്ണിലും കൈകളിലും പരുക്കേറ്റ നിലയിലാണു മെഹുല്‍ ചോക്സി.ചോക്സിക്കായി ഡൊമിനിക്കയിലെ കോടതിയില്‍...

ഡിആര്‍ഡിഒയുടെ കൊവിഡ് മരുന്ന് പുറത്തിറക്കി

ന്യൂഡൽഹി:പ്രതിരോധ ഗവേഷണ കേന്ദ്രം വികസിപ്പിച്ച കൊവിഡ് മരുന്ന് 2 ഡി ഓക്സി ഡി ഗ്ലൂക്കോസ് പുറത്തിറക്കി. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണും ആരോഗ്യമന്ത്രി ഡോ ഹർഷ് വർധനും ചേർന്നാണ് മരുന്ന് പുറത്തിറക്കിയത്. മരുന്നിന്റെ കണ്ടുപിടുത്തം കൊവിഡ് ചികിത്സയിൽ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന പ്രതീക്ഷ ആരോഗ്യ മന്ത്രി ഡോ...

രാവില്‍ വിരിയും; വിജയ് യേശുദാസ് ചിത്രത്തിലെ ഗാനത്തിൻ്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു

കൊച്ചി:ഗായകൻ വിജയ് യേശുദാസ് നായകനാകുന്ന പുതിയ സിനിമയാണ് സാല്‍മണ്‍. ഏഴ് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക.  കൊവിഡ് കാരണമാണ് സിനിമയുടെ റിലീസ് നീളുന്നത്. ഇപോഴിതാ സിനിമയുടെ മലയാള ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.സിത്താര കൃഷ്‍ണകുമാറും സൂരജ് സന്തോഷുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശ്രീജിത്ത് എടവനയാണ് സംഗീതം നല്‍കിയിരിക്കുന്നത്. നവീര്‍...

അദീബിന്‍റെ നിയമനം; യോഗ്യതയിൽ ഇളവ് വരുത്താനുള്ള ഫയലിൽ മുഖ്യമന്ത്രിയും ഒപ്പിട്ടു, രേഖകൾ പുറത്ത്

തിരുവനന്തപുരം:കെ ടി ജലീലിൻ്റെ ബന്ധുവിനെ നിയമിക്കാനായി യോഗ്യതയിൽ ഇളവ് വരുത്താനുള്ള ഫയലിൽ മുഖ്യമന്ത്രിയും ഒപ്പിട്ടതിൻ്റെ രേഖകൾ പുറത്ത്. ജലീലിൻ്റെ ബന്ധു അദീബിൻ്റെ നിയമനം ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുമ്പോഴൊക്കെ ജലീൽ കർശന നിർദ്ദേശം നൽകിയതിൻ്റെ ഫയൽ വിവരങ്ങളും ലഭിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് ജീവനക്കാരനായ അദീബിൻ്റെ നിയമനത്തെ ന്യൂനപക്ഷവകുപ്പിലെ...

ഇരട്ടവോട്ട് വിവരങ്ങള്‍ പുറത്തുവിട്ട് ചെന്നിത്തല; ഏറ്റവും കൂടുതൽ നാദാപുരം മണ്ഡലത്തില്‍

തിരുവനന്തപുരം:സംസ്ഥാനത്തെ ഇരട്ടവോട്ട് വിവരങ്ങള്‍ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓപ്പറേഷന്‍ സ്വിന്‍സ് (www.operationtwins.com) എന്ന വെബ്സൈറ്റിലൂടെയാണ് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.140 മണ്ഡലങ്ങളിലായി 4,34,000 ഇരട്ടവോട്ടെന്ന് ചെന്നിത്തല ആരോപിച്ചു. നാദാപുരം മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ ഇരട്ട വോട്ടുള്ളത്. 6171 ഇരട്ട വോട്ടുകളാണ് ഇവിടെ ഉള്ളത്. വെബ്സൈറ്റിലെ വിവരങ്ങൾ കൃത്യമായി അപ്‌ഡേറ്റ് ചെയ്തു കൊണ്ടിരിക്കുമെന്ന് ചെന്നിത്തല അറിയിച്ചു....

‘ഉറപ്പാണ് കേരളം’; എല്‍ഡിഎഫിൻ്റെ ഔദ്യോഗിക പ്രചാരണ ഗാനം പുറത്തിറങ്ങി

തിരുവനന്തപുരം:നിയമസഭ തിരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫിൻ്റെ ഔദ്യോഗിക പ്രചാരണ ഗാനം പുറത്തിറങ്ങി. ഗായിക സിതാര കൃഷ്ണകുമാറാണ് പാട്ട് സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത്. പാട്ട് ഇതിനോടകം എല്‍ഡിഎഫ് പ്രവര്‍ത്തകരും അനുഭാവികളും ഏറ്റെടുത്തുകഴിഞ്ഞു.'ഉറപ്പാണ് ഇടതുപക്ഷം, ഉറപ്പാണ് കേരളം’ ഇതാണ് ബി കെ ഹരി നാരായണന്‍ വരികളിലൂടെ വരച്ചിടുന്നത്. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളും പ്രതിസന്ധി...

അഞ്ച് വര്‍ഷത്തിനു ശേഷം നസാനിൻ റാഡ്ക്ലിഫിന് മോചനം; ചാരവൃത്തി ആരോപിച്ച് ഇറാൻ തടവിലാക്കിയതായിരുന്നു

തെഹ്റാൻ:ചാരവൃത്തി ആരോപിച്ച് ഇറാൻ തടവിലാക്കിയ ബ്രിട്ടീഷ്-ഇറാനിയൻ സന്നദ്ധ പ്രവർത്തക നസാനിൻ സഗാരി റാഡ്ക്ലിഫിന് മോചനം. അഞ്ചു വർഷത്തെ തടവിന് ശേഷമാണ് മോചനം സാധ്യമായത്. നസാനിന് ഉടൻ യു കെയിലേക്ക് മടങ്ങാൻ സാധിക്കുമെന്ന് ഇറാൻ വിദേശകാര്യ സെക്രട്ടറി അറിയിച്ചു.കഴിഞ്ഞ മാർച്ചിൽ ജയിൽ മോചിതയായിരുന്നെങ്കിലും തെഹ്റാനിൽ വീട്ടുതടങ്കലിലായിരുന്നു. നസാനിനെ വിട്ടയച്ച...

നിയമസഭ തിരഞ്ഞെടുപ്പിനുള്ള ഗ്രീന്‍ പ്രോട്ടോക്കോള്‍ പുറത്തിറങ്ങി

തിരുവനന്തപുരം:നിയമസഭ തിരഞ്ഞെടുപ്പിനുള്ള ഗ്രീന്‍ പ്രോട്ടോക്കോള്‍ ഉത്തരവ് പുറത്തിറങ്ങി. സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പ്രചാരണത്തിനായി പിവിസി, പ്ലാസ്റ്റിക്, നൈലോണ്‍, പോളിസ്റ്റര്‍ ഇവയില്‍ തീര്‍ത്ത ഫ്‌ലക്‌സുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍ എന്നിവ ഉപയോഗിക്കരുത്.പൂര്‍ണമായും കോട്ടണ്‍ കൊണ്ട് നിര്‍മ്മിച്ച തുണി, പേപ്പര്‍ തുടങ്ങിയവയിലേ പ്രചാരണം നടത്താവൂ എന്നാണ് നിര്‍ദ്ദേശം. പ്രചാരണ ശേഷം ഇവ...

ടൂൾ കിറ്റ് കേസില്‍ അറസ്റ്റിലായ ദിഷ രവി ജയിൽ മോചിതയായി

ദില്ലി:ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ ദിഷ രവി ജയിൽ മോചിതയായി. കോടതി ജാമ്യം നല്‍കിയ പശ്ചാത്തലത്തിലാണ് ദിഷ തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ശന്തനു മുളുകിന്‍റെയും നികിത ജേക്കബിന്‍റെയും അപേക്ഷകൾ ഇന്ന് പരിഗണിക്കും. നീതിക്കായുള്ള പോരാട്ടത്തിൽ യുവത്വത്തിനൊപ്പം നില്‍ക്കുന്നുവെന്ന് ദിഷയുടെ അമ്മ മഞ്ജുള നഞ്ജയ്യ പറഞ്ഞു.ദില്ലി പട്യാല ഹൗസ്...

ഇഎംസിസിയുമായി ബന്ധപ്പെട്ട 2 സുപ്രധാന രേഖകൾ കൂടി പുറത്തുവിട്ട് രമേശ് ചെന്നിത്തല

തിരുവനന്തപുരം:ഇഎംസിസിയുമായി ബന്ധപ്പെട്ട രണ്ടുരേഖകള്‍കൂടി ചെന്നിത്തല ഇന്ന് പുറത്തുവിട്ടു. ഒന്ന് കമ്പനിയുമായി ഒപ്പിട്ട ധാരണാപത്രത്തിന്‍റെ പകര്‍പ്പ്. മറ്റൊന്ന് കമ്പനിക്ക് സ്ഥലം അനുവദിച്ചതിന്‍റെ രേഖയുമാണ്.കേരളത്തിലും ന്യൂയോര്‍ക്കിലുമായി മന്ത്രി ചര്‍ച്ച നടത്തി.കമ്പനി പ്രതിനിധികളെ കണ്ടെന്ന് മന്ത്രി സമ്മതിച്ചത് ചിത്രം പുറത്തുവിട്ടതോടെ മാത്രമാണ്. പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചില്ലെങ്കില്‍ സ്ഥലം അനുവദിച്ചതെന്തിനെന്ന് ചെന്നിത്തല...