Thu. Mar 28th, 2024
No Vote to BJP hashtag trending in Twitter

 

ഡൽഹി:

കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭത്തിനിടെ ട്വിറ്ററിൽ ട്രെൻഡിങ്ങായി ‘നോ വോട്ട് ടു ബിജെപി’ എന്ന ഹാഷ്ടാഗ്. അഞ്ചു സംസ്​ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ്​ അടുത്തിരിക്കേ ബിജെപിക്കെതിരെ നടക്കുന്ന പ്രചാരണം കേന്ദ്രത്തിന് വലിയ തിരിച്ചടിയുണ്ടാക്കിയേക്കും. 

നിരവധിപേർ ഹാഷ്​ടാഗ്​ പങ്കുവെച്ച്​ കേന്ദ്രസർക്കാറി​ന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ട്വീറ്റ്​ ചെയ്​തു. കർഷക ദ്രോഹ നയങ്ങൾക്കെതിരെ ജനങ്ങൾ ഒന്നിക്കണമെന്ന്​ ആഹ്വാനം ചെയ്​താണ്​ കർഷകരുടെ പ്രചാരണം. ബംഗാളിൽ കർഷകരുടെ നേതൃത്വത്തിൽ ബിജെപിക്ക്​ വോട്ടില്ല എന്ന പ്രചാരണ വാക്യവുമായി പ്രകടനം നടത്തുകയും ചെയ്​തിരുന്നു. ഇതിനോടനുബന്ധിച്ചാണ് ‘നോ വോട്ട്​ ടു ബിജെപി’ പ്രതിഷേധം ട്വിറ്ററിലും ഉയർന്നത്​.

https://www.youtube.com/watch?v=-DVhOhvsCEQ

By Athira Sreekumar

Digital Journalist at Woke Malayalam