ഡൽഹി:
കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭത്തിനിടെ ട്വിറ്ററിൽ ട്രെൻഡിങ്ങായി ‘നോ വോട്ട് ടു ബിജെപി’ എന്ന ഹാഷ്ടാഗ്. അഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ബിജെപിക്കെതിരെ നടക്കുന്ന പ്രചാരണം കേന്ദ്രത്തിന് വലിയ തിരിച്ചടിയുണ്ടാക്കിയേക്കും.
നിരവധിപേർ ഹാഷ്ടാഗ് പങ്കുവെച്ച് കേന്ദ്രസർക്കാറിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ട്വീറ്റ് ചെയ്തു. കർഷക ദ്രോഹ നയങ്ങൾക്കെതിരെ ജനങ്ങൾ ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്താണ് കർഷകരുടെ പ്രചാരണം. ബംഗാളിൽ കർഷകരുടെ നേതൃത്വത്തിൽ ബിജെപിക്ക് വോട്ടില്ല എന്ന പ്രചാരണ വാക്യവുമായി പ്രകടനം നടത്തുകയും ചെയ്തിരുന്നു. ഇതിനോടനുബന്ധിച്ചാണ് ‘നോ വോട്ട് ടു ബിജെപി’ പ്രതിഷേധം ട്വിറ്ററിലും ഉയർന്നത്.
https://www.youtube.com/watch?v=-DVhOhvsCEQ