Wed. Nov 6th, 2024
Muslim League announces candidate list for Assembly elections

 

കോഴിക്കോട്:

മുസ്ലിം ലീഗ് സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 24 സീറ്റുകളിലേക്ക് മത്സരിച്ച ലീഗ് ഇത്തവണ 27 സീറ്റുകളിലേക്കാണ് സ്ഥാനാർത്ഥികളെ നിർത്തുന്നത്. 1996 ന് ശേഷം ഇതാദ്യമായി ഒരു വനിതാ സ്ഥാനാര്‍ഥി ലീഗ് പട്ടികയില്‍ ഇടംപിടിച്ചു. കോഴിക്കോട് സൗത്തില്‍ നൂര്‍ബിന റഷീദ് മത്സരിക്കും.

പാലാരിവട്ടം അഴിമതി കേസിൽ പ്രതിയായ വി കെ ഇബ്രാഹിംകുഞ്ഞിനേയും നിക്ഷേപത്തട്ടിപ്പ് കേസില്‍ പ്രതിയായ എം സി കമറുദീനേയും ഒഴിവാക്കിക്കൊണ്ടാണ് പട്ടിക. എന്നാൽ ഇബ്രാഹിംകുഞ്ഞിന്റെ മകൻ വി ഇ ഗഫൂർ കളമശ്ശേരിയിൽ മത്സരിക്കും. മലപ്പുറം ലോക്‌സഭാ സീറ്റിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പിലേക്ക് അബ്ദുള്‍ സമദ്‌സമദാനിയായിരിക്കും യുഡിഎഫ് സ്ഥാനാര്‍ഥി. 

സ്ഥാനാർഥികള്‍:

1.മഞ്ചേശ്വരം- എം.കെ.എം. അഷ്റഫ് 

2.കാസര്‍കോട്- എന്‍.എ. നെല്ലിക്കുന്ന് 

3.അഴീക്കോട്- കെ.എം ഷാജി

4.കൂത്തുപറമ്പ്- പൊട്ടന്‍ങ്കണ്ടിഅബ്ദുള്ള 

5.കുറ്റ്യാടി- പാറക്കല്‍ അബ്ദുള്ള 

6.കോഴിക്കോട് സൗത്ത്- നൂര്‍ബിന റഷീദ് 

7കുന്ദമംഗലം- ദിനേശ് പെരുമണ്ണ 

8.കൊടുവള്ളി-.എം.കെ മുനീര്‍ 

9.തിരുവമ്പാടി- സി.പി ചെറിയമുഹമ്മദ് 

10.കെണ്ടോട്ടി- ടി.വി ഇബ്രാഹിം 

11.ഏറനാട്- പി.കെ ബഷീര്‍

12.മഞ്ചേരി- യു.എ. ലത്തീഫ്

13.പെരിന്തല്‍മണ്ണ- നജീബ് കാന്തപുരം 

14.മങ്കട- മഞ്ഞളാംകുഴി അലി 

15.മലപ്പുറം- പി. ഉബൈദുള്ള

16.വേങ്ങര- പി. കെ കുഞ്ഞാലിക്കുട്ടി 

17.വള്ളിക്കുന്ന്- അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ 

18.തിരൂരങ്ങാടി- കെ.പിഎ മജീദ് 

19.താനൂര്‍- പി. കെ ഫിറോസ്

20.തിരൂര്‍- കുറുക്കോളി മൊയ്തീന്‍ 

21.കോട്ടയ്ക്കല്‍- ആബിദ് ഹുസൈന്‍ തങ്ങള്‍ 

22.മണ്ണാര്‍ക്കാട്- എന്‍. ഷംസുുദ്ദീന്‍

23.ഗുരുവായൂര്‍- കെ.എന്‍.എ ഖാദര്‍ 

24.കളമശ്ശേരി- വി. ഇ. അബ്ദുള്‍ ഗഫൂര്‍ 

25.കോങ്ങാട്- യു.സി. രാമന്‍

https://www.youtube.com/watch?v=c_jvSV1IFX4

By Athira Sreekumar

Digital Journalist at Woke Malayalam