ഡൽഹി:
കുത്തിവയ്ക്കുന്ന വാക്‌സിന് പുറമെ മൂക്കില്‍ സ്പ്രേ ചെയ്യുന്ന വാക്‌സിനുമായി ‘ഭാരത് ബയോട്ടെക്’. ഈ വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയലിനായി ഡിജിസിഐയോട് അനുമതി തേടിയിട്ടുണ്ട്. കൊറോണ പ്രതിരോധിക്കാന്‍ മൂക്കിലൂടെ സ്‌പ്രേ ചെയ്യുന്ന വാക്‌സിന്‍ ഏറെ ഫലപ്രദമാണെന്ന് പഠനങ്ങൾ വ്യകത്മാക്കിയിരുന്നു.
‘ആള്‍ട്ടിമ്മ്യൂണ്‍’ എന്ന യുഎസ് കമ്പനി തയ്യാറാക്കിയ ‘നേസല്‍ വാക്‌സിന്‍’ കൊവിഡ് പ്രതിരോധത്തിന് ഏറെ ഫലപ്രദമാണെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകളും വന്നിരുന്നു. പ്രത്യേകിച്ച് കുട്ടികള്‍ക്കാണ് ഇത് ഏറ്റവുമധികം പ്രയോജനപ്പെടുകയെന്നും പഠനം ചൂണ്ടിക്കാട്ടിയിരുന്നു. ‘ആള്‍ട്ടിമ്മ്യൂണി’ന്റെ നേസല്‍ വാക്‌സിനേഷന്‍ 18 മുതല്‍ 55 വരെ പ്രായം വരുന്നവരില്‍ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ.
കുത്തിവയ്ക്കുന്ന വാക്‌സിനേഷനെ അപേക്ഷിച്ച് കുറെക്കൂടി ഉപയോഗിക്കാന്‍ സൗകര്യമുള്ളതും വില കുറഞ്ഞതുമാണ് നേസല്‍ വാക്‌സിനേഷൻ. ട്രയലിന് ശേഷം അനുമതി ലഭിച്ചാല്‍ ഒരുപക്ഷെ കുത്തിവയ്ക്കുന്ന വാക്‌സിനെക്കാള്‍ അധികമായി ഉപയോഗിക്കപ്പെടുന്ന വാക്‌സിനായി ഇത് മാറുമെന്നും ഗവേഷകര്‍ പറയുന്നു.
https://www.youtube.com/watch?v=RyEV0HUiIlQ