അറുപതാകാന്‍ ഇനി പത്തുദിവസം, നിയമനത്തിനായി അപ്പുക്കുട്ടന്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍

കള്ളരേഖയുണ്ടാക്കി ആളുകളെ തിരുകിക്കയറ്റിയതാണു തന്റെ നിയമനത്തിനു തടസ്സമായതെന്ന് അപ്പുക്കട്ടന്‍ പറയുന്നു.

0
108
Reading Time: < 1 minute

ചെങ്ങന്നൂര്‍:

കോടതിയുടെ അനുകൂല ഉത്തരവുണ്ടായിട്ടും ജോലിക്കുകയറാൻ ആയി ചങ്ങനാശ്ശേരി സ്വദേശിയായ അപ്പുക്കുട്ടന്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പത്ത് ദിവസം കൂടി കഴിഞ്ഞാന്‍ കല്ലിശ്ശേരി വലിയതറയിൽ വികെ അപ്പുക്കുട്ടന് 60 വയസ്സാകുകയും ചെയ്യും. 2004നായിരുന്നു ഇദ്ദേഹത്തിന് നിയമനം ലഭിക്കേണ്ടത്. പക്ഷേ 15 വര്‍ഷം കഴിഞ്ഞിട്ടം ഇദ്ദേഹത്തിന് നിയമനം ലഭിച്ചില്ല.

അപ്പുക്കുട്ടൻ കെഎസ്ഇബി പെറ്റി കോൺട്രാക്ടറായിരുന്നു. 1982-ൽ ആണ് ജോലിതുടങ്ങിയത്.

1,200 ദിവസം ദിവസക്കൂലിക്കാരായി ജോലിചെയ്തവരെ സ്ഥിരപ്പെടുത്തണമെന്നു കോടതി ഉത്തരവിട്ടത് 2004നു മുമ്പാണ്. എന്നാല്‍ വിധിക്കെതിരേ വൈദ്യുതിവകുപ്പ് മേൽക്കോടതിയിൽ അപ്പീലിനുപോയി. പക്ഷേ 2004-ൽ കീഴ്‌ക്കോടതിവിധി ശരിവെച്ച്‌ ഉത്തരവു വീണ്ടുംവന്നു.2004-നു മുൻപ് 1,200 ദിവസം ജോലിചെയ്തവരെ ഒഴിവ് റിപ്പോർട്ട് ചെയ്യുന്നമുറയ്ക്കു നിയമിക്കണമെന്നായിരുന്നു വിധി.

കള്ളരേഖയുണ്ടാക്കി ആളുകളെ തിരുകിക്കയറ്റിയതാണു തന്റെ നിയമനത്തിനു തടസ്സമായതെന്ന് ഇദ്ദേഹം ആരോപിക്കുന്നു. ജീവനക്കാരുടേതായ യാതൊരു ആനുകൂല്യങ്ങളോ അപകട ഇൻഷുറൻസ് പരിരക്ഷയോ ഇല്ലയെന്നും ഇദ്ദേഹം പറയുന്നു.

 

Advertisement