Mon. Dec 2nd, 2024
സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ മാറ്റം വരുത്തേണ്ടത് എവിടെയാണ് ?

കൊച്ചി:

സ്ത്രീകളുടെ നേട്ടങ്ങൾ ആഘോഷിക്കുന്നത്തിനും സ്ത്രീ സമത്വത്തിനായി അണിനിരക്കുന്നത്തിനും ലോകമെമ്പാടും ഒത്തുചേരുന്നതിനാണ്  അന്താരാഷ്ട്ര വനിതാ ദിനം.        

ലോകപ്രശസ്ത ഫെമിനിസ്റ്റും പത്രപ്രവർത്തകയും ആക്ടിവിസ്റ്റുമായ ഗ്ലോറിയ സ്റ്റീനം ഒരിക്കൽ വിശദീകരിച്ചു: “സമത്വത്തിനായുള്ള സ്ത്രീകളുടെ പോരാട്ടത്തിന്റെ കഥ ഒരൊറ്റ ഫെമിനിസ്റ്റിനോ ഏതെങ്കിലും ഒരു സംഘടനയ്‌ക്കോ ഉള്ളതല്ല, മറിച്ച് മനുഷ്യാവകാശങ്ങളെക്കുറിച്ച് ശ്രദ്ധിക്കുന്ന എല്ലാവരുടെയും കൂട്ടായ പരിശ്രമമാണ്.” അതിനാൽ അന്താരാഷ്ട്ര വനിതാദിനത്തെ നിങ്ങളുടെ ദിവസമാക്കി മാറ്റുക, സ്ത്രീകൾക്ക് ഗുണപരമായ മാറ്റം വരുത്താൻ നിങ്ങൾക്ക് കഴിയുന്നതെല്ലാം ചെയ്യുക.

ഇന്നും സ്ത്രീകൾ അനുഭവിക്കുന്ന യാതനകൾക്കും അവഗണകൾക്കും കുറവ് ഇല്ല. മാറ്റം ഇനിയും അനിവാര്യം തന്നെയാണ് അത്തരത്തിൽ ഇന്നത്തെ സമൂഹത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന ഏതെകിലും പ്രശ്നങ്ങൾ അല്ലെങ്കിൽ സാഹചര്യങ്ങൾക് മാറ്റം വരുത്തണമെന്ന് തോന്നാത്തവരായി ആരും തന്നെ ഉണ്ടാവുകയുമില്ല. ഈ വനിതാ ദിനത്തിൽ സ്ത്രീകളുടെ പ്രശ്നനങ്ങളിൽ മാറ്റം വരുത്തേണ്ടത് എവിടെയാണ് എന്ന ചോദ്യത്തെ അഭിമുഖീകരിക്കുകയാണ് ഒരു കൂട്ടം യുവത്വം. ഒപ്പം വനിതാ ദിനാശംസകളും നേർന്നു.