വാക്‌സിന്‍ എടുത്തവര്‍ക്ക് അമേരിക്കയിൽ മാസ്‌ക് ഇല്ലാതെ ഒത്തുകൂടാം

മാസ്‌ക് ഇല്ലാതെ വീടുകളിലും മറ്റും ചെറുസംഘങ്ങളായി ഒത്തുകൂടാൻ വാക്‌സിന്‍ എടുത്തവര്‍ക്ക് അനുമതി നൽകി അമേരിക്കൻ ഭരണകൂടം.

0
72
Reading Time: < 1 minute

 

വാഷിംഗ്‌ടൺ:

പൂര്‍ണമായി കോവിഡ് പ്രതിരോധ കുത്തിവപ്പ് എടുത്തവര്‍ക്ക് മാസ്‌ക് ഇല്ലാതെ വീടുകളിലും മറ്റും ചെറുസംഘങ്ങളായി ഒത്തുകൂടാമെന്ന് അമേരിക്കന്‍ ഭരണകൂടം. എന്നാല്‍ അത്യാവശ്യങ്ങള്‍ക്കല്ലാത്ത യാത്രകള്‍ ഒഴിവാക്കുന്നതും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നതും തുടരണമെന്നും അമേരിക്കന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

അമേരിക്കന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആണ് ഇത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് ജാഗ്രതയോടെയുള്ള സമീപനം തുടരാന്‍ തന്നെയാണ് സര്‍ക്കാര്‍ തലങ്ങളിലെ തീരുമാനം. കോവിഡ് ജാഗ്രത തുടരാനും സിഡിസി നിര്‍ദേശങ്ങൾ കര്‍ശനമായി പാലിക്കാനും പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം ജനങ്ങളോട് അഭ്യര്‍ഥിച്ചു.

Advertisement