Mon. Dec 23rd, 2024
Women from Punjab's Malerkotla join the farmers' protest

 

ഡൽഹി:

ഡല്‍ഹിയില്‍ കര്‍ഷക പ്രക്ഷോഭം നടക്കുന്ന വേദിക്ക് സമീപം വെടിവെയ്പ്പ്. സിങ്കുവിലെ വേദിയ്ക്ക് സമീപം വെടിവയ്പ്പ് നടന്നതായി കര്‍ഷകര്‍. മൂന്ന് തവണ വെടിവയ്പ്പ് നടത്തിയതായാണ് കര്‍ഷകര്‍ പറയുന്നത്. ആകാശത്തേക്കാണ് വെടിവയ്പ്പ് നടത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റില്ല. ചണ്ഡീഗഡ് രജിസ്‌ട്രേഷന്‍ വാഹനത്തിലെത്തിയവരാണ് വെടിവെച്ചതെന്നാണ് പ്രഥമിക അന്വേഷണത്തില്‍ വ്യക്തമായത്. സംഭവ സ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം എത്തിയിരുന്നു.

അന്താരാഷ്ട്ര വനിതാദിനമായ ഇന്ന് ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷക പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത് വനിതകളാണ്പഞ്ചാബ്, ഹരിയാണ, ഉത്തര്‍ പ്രദേശ് തുടങ്ങിയിടങ്ങളില്‍നിന്നുള്ള നാല്‍പ്പതിനായിരത്തോളം വനിതാകര്‍ഷകര്‍ ഡല്‍ഹിയിലേക്ക് എത്തിച്ചേരുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചിരുന്നു. 

https://www.youtube.com/watch?v=pLLoI230FF4

By Athira Sreekumar

Digital Journalist at Woke Malayalam