ബാങ്കുകൾ തുടരെ നാല് ദിവസം അടഞ്ഞുകിടക്കും

മാർച്ച് 13 മുതൽ തുടർച്ചയായി നാല് ദിവസം ബാങ്ക് സേവനങ്ങൾ ഉണ്ടാകില്ല. മാർച്ച് 11 ശിവരാത്രി ദിവസവും ബാങ്ക് അവധിയാണ്. രണ്ട് ദിവസത്തെ ശമ്പളം ത്യജിച്ചു കൊണ്ടാണ് പൊതു മേഖലയെ ഇല്ലാതാക്കുന്ന, ജനവിരുദ്ധ കേന്ദ്ര സർക്കാർ നയത്തിനെതിരെ ബാങ്ക് ജീവനക്കാർ സമരം നടത്താൻ ഒരുങ്ങുന്നത്.

0
62
Reading Time: < 1 minute

 

തിരുവനന്തപുരം:

മാർച്ച് 13 മുതൽ തുടർച്ചയായി നാല് ദിവസം ബാങ്ക് സേവനങ്ങൾ ഉണ്ടാകില്ല.  മാർച്ച് 13 (രണ്ടാം ശനി), 14 (ഞായർ), 15 – 16 തീയതികളിൽ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാജ്യത്തെ മുഴുവൻ ബാങ്ക് ഓഫീസർമാരും ജീവനക്കാരും ചേരുന്ന സംയുക്ത സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതുകൂടാതെ മാർച്ച് 11 ശിവരാത്രി ദിവസവും ബാങ്ക് അവധിയാണ്

രണ്ട് ദിവസത്തെ ശമ്പളം ത്യജിച്ചു കൊണ്ടാണ് സമരം. പൊതു മേഖലയെ ഇല്ലാതാക്കുന്ന, ജനവിരുദ്ധ കേന്ദ്ര സർക്കാർ നയത്തിനെതിരെയാണ് സമരംത്തിന് ആഹ്വാനം. പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള സർക്കാർ തീരുമാനത്തെ  ചെറുക്കാനാണ് സംയുക്ത പണിമുടക്ക്. ഇന്നും 12നും പ്രതിഷേധ മാസ്ക് ധരിച്ചു ജോലി ചെയ്യാനും ജീവനക്കാർ തീരുമാനിച്ചിട്ടുണ്ട്.

Advertisement