‘വി​വാ​ഹം ക​ഴി​ക്കാ​ന്‍ പ്രതിയോട് ആ​വ​ശ്യ​പ്പെ​ട്ടില്ല’; വിശദീകരണവുമായി ചീഫ് ജസ്റ്റിസ്

പീഡനക്കേസിലെ പ്രതിയോട് വിവാഹം ക​ഴി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹം ചെ​യ്യാ​ന്‍ പോ​കു​ക​യാ​ണോ​യെ​ന്നാ​ണ് ചോദിച്ചതെന്ന് എ​സ് എ ബോ​ബ്‌​ഡെ.

0
72
Reading Time: < 1 minute

 

ഡൽഹി:

പീഡനക്കേസിലെ പ്രതിയോട് പീഡനത്തിനിരയായ പെൺകുട്ടിയെ വിവാഹം ചെയ്യുമോയെന്ന ചോദ്യം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സുപ്രീംകോടതി ചീ​ഫ് ജ​സ്റ്റീ​സ് എ​സ് എ ബോ​ബ്‌​ഡെ. പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹം ചെ​യ്യാ​ന്‍ പോ​കു​ക​യാ​ണോ​യെ​ന്നാ​ണ് ചോദിച്ചത്. വി​വാ​ഹം ക​ഴി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നി​ല്ല. കോ​ട​തി​യു​ടെ വാ​ക്കു​ക​ള്‍ വ​ള​ച്ചൊ​ടി​ച്ചെ​ന്നും മാധ്യമങ്ങൾ വാർത്ത തെറ്റായി റിപ്പോർട്ട് ചെയ്തതായുമാണ് അദ്ദേഹത്തിന്റെ വാദം. 

കോ​ട​തി​ക്ക് സ്ത്രീ​ക​ളോ​ട് വ​ലി​യ ബ​ഹു​മാ​ന​മാ​ണു​ള്ള​തെ​ന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇന്നു മറ്റൊരു കേസിന്‍റെ വാദത്തിനിടെയാണ് അദ്ദേഹത്തിന്റെ വിശദീകരണം. ബലാത്സംഗ കേസ് പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കാമോയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചത് വലിയ വിവാദമായിരുന്നു.

Advertisement