മോദിയുടെ മെഗാറാലിയെന്ന പേരിൽ പ്രചരിക്കുന്നത് വ്യാജ ചിത്രങ്ങൾ

കൊൽക്കത്തയിൽ മോദി നേതൃത്വം നൽകിയ ബിജെപി മെഗാറാലിയിൽ പങ്കെടുത്ത ചിത്രങ്ങളെന്ന പേരിൽ പ്രചരിക്കുന്നത് മറ്റ് രാഷ്ട്രീയ പാർട്ടികളുടെ റാലികളുടെതുൾപ്പടെയുള്ള ചിത്രങ്ങൾ.

0
68
Reading Time: < 1 minute

 

കൊൽക്കത്ത:

പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ മെഗാറാലി നടത്തി അവിടുത്തെ ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നു. ഇതേ റാലിയുടെ ചിത്രങ്ങൾ എന്ന പേരിൽ വൻതോതിൽ നിരവധി ചിത്രങ്ങൾ പ്രചരിക്കുകയും ചെയ്തു

എന്നാൽ ബിജെപിയുടെ അനുയായികൾ പ്രചരിപ്പിച്ച ചിത്രങ്ങളിൽ ചിലത് മറ്റ് രാഷ്ട്രീയ പാർട്ടികളുടെ റാലികളുടെ ചിത്രങ്ങലുൾപ്പടെയാണ്. 2019ലെ ഇടതുമുന്നണിയുടെ റാലി ചിത്രങ്ങളും ബിജെപിയുടേതെന്ന പേരിൽ പ്രചരിക്കുന്നുണ്ട്. 

Advertisement