ഡൽഹി:
ബലാത്സംഗക്കേസിലെ പ്രതിയോട് പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്യുമോ എന്നുള്ള സുപ്രീം കോടതി ബെഞ്ചിന്റെ വിചിത്രമായ ചോദ്യമാണ് ഇപ്പോൾ ചർച്ചയാകുന്നത്. മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ മോഹിത് സുഭാഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ഇത്തരം ചോദ്യങ്ങളുന്നയിച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ചീഫ് ജസ്റ്റിസിന്റെ ചോദ്യങ്ങള്‍ ഇതിനോടകം സാമൂഹികമാധ്യമങ്ങളിലും ചര്‍ച്ചയായി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിലാണ് മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിക് പ്രൊഡക്ഷന്‍ കമ്പനി ജീവനക്കാരനായ മോഹിത് സുഭാഷ് ചവാന്‍ സുപ്രീംകോടതിയെ സമീപിച്ചത്. തന്റെ അറസ്റ്റ് തടയണമെന്നും കേസില്‍ മുന്‍കൂര്‍ജാമ്യം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.ഹര്‍ജിയില്‍ വാദം നടക്കുന്നതിനിടെയാണ് പ്രതിഭാഗത്തോട് ചീഫ് ജസ്റ്റിസ് ചോദ്യങ്ങളുന്നയിച്ചത്.
കേസില്‍ അറസ്റ്റ് ചെയ്താല്‍ പ്രതിക്ക് സര്‍ക്കാര്‍ ജോലി നഷ്ടമാകുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് വിവാദമായ ചോദ്യം ഉന്നയിച്ചത്. “നിങ്ങള്‍ അവരെ വിവാഹം കഴിക്കാമെങ്കില്‍ ഞങ്ങള്‍ക്ക് നിങ്ങളെ സഹായിക്കാനാവും. അല്ലെങ്കില്‍ നിങ്ങള്‍ക്ക് ജോലിയും പോകും ജയിലിലുമാകും. നിങ്ങള്‍ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ചു”. ഇതായിരുന്നു കോടതിയുടെ പ്രസ്താവന.
https://www.youtube.com/watch?v=vzsPIClJt5A