ഹെല്‍മറ്റ് ധരിക്കാത്തവർക്ക് പിഴ കൂടാതെ സ്വന്തം കാരിക്കേച്ചറും നല്‍കി മോട്ടോര്‍ വാഹന വകുപ്പ്

ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിച്ചു വന്നവരിൽനിന്ന്‌ പിഴ ഈടാക്കിയ ശേഷം അവർ ഹെല്‍മറ്റ് ധരിക്കുമ്പോള്‍ എങ്ങനെയായിരിക്കുമെന്നായിരുന്നു കാരിക്കേച്ചർ.

0
117
Reading Time: < 1 minute

കൊച്ചി:

ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​തെ​യും സീ​റ്റ് ബെ​ൽ​റ്റ് ഇ​ടാ​തെ​യും വാഹനം ഓടിക്കുന്നവരില്‍ നിന്ന് പി​ഴ അ​ട​പ്പി​ക്കു​ന്ന​തു​കൂ​ടാ​തെ അവരു​ടെ കാ​രി​ക്കേ​ച്ച​റും ത​യാ​റാ​ക്കി ന​ൽ​കി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ.

റോഡ്‌ സുരക്ഷാ മാസാചരണത്തിന്‍റെ അവസാന ഘട്ടത്തിലാണ് നിയമലംഘകര്‍ക്ക് അവരുടെ ‌ കാരിക്കേച്ചർ തയ്യാറാക്കിയുള്ള വ്യത്യസ്ഥ ബോധവത്കരണവുമായി മോട്ടോർ വാഹന വകുപ്പ് രംഗത്തെത്തിയത്.

സുരക്ഷിത ഡ്രൈവിങ്ങിനായി പോപ്പുലർ ഹ്യുണ്ടായിയുമായി സഹകരിച്ച് നടത്തിയ പരിപാടിയിൽ കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷയാണ് കാരിക്കേച്ചർ തയ്യാറാക്കിയത്. ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിച്ചു വന്നവരിൽനിന്ന്‌ പിഴ ഈടാക്കിയ ശേഷം അവർ ഹെല്‍മറ്റ് ധരിക്കുമ്പോൾ എങ്ങനെയായിരിക്കുമെന്നായിരുന്നു കാരിക്കേച്ചർ. വീട്ടില്‍ നിന്ന് യാത്ര പുറപ്പെടുമ്പോള്‍ കാണുംവിധം കാരിക്കേച്ചര്‍ സൂക്ഷിച്ച് വെയ്ക്കാനും ഇത് കാണുമ്പോള്‍ ഹെല്‍മറ്റ് ധരിക്കാന്‍ ഓര്‍ക്കുമെന്നും ഉദ്യോഗസ്ഥര്‍ നിയമലംഘകരെ ഉപദേശിച്ചു.

 

Advertisement