25 C
Kochi
Tuesday, August 3, 2021

Daily Archives: 15th February 2021

തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്‍റെ ഇന്‍റർനെറ്റ് പദ്ധതിയായ കെ ഫോണിന്‍റെ ആദ്യ ഘട്ട ഉദ്ഘാടനം ഇന്ന് നടക്കും. വൈകീട്ട് 5ന് ഓൺലൈനായി മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കും. ഏഴ് ജില്ലകളിലായി ആയിരം സർക്കാർ ഓഫീസുകളിലാണ് ആദ്യ ഘട്ട കണക്ഷൻ.ആദ്യ ഘട്ടത്തിൽ ഏഴ് ജില്ലകളിലായി ആയിരം സർക്കാർ സ്ഥാപനങ്ങളിലാണ് കെ ഫോൺ കണക്ഷൻ നൽകുക. തിരുവനന്തപുരം, ആലപ്പുഴ,എറണാകുളം,പത്തനംതിട്ട,തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് കണക്റ്റിവിറ്റി ലഭിക്കുക. സർക്കാർ ഓഫീസുകൾ,ആശുപത്രികൾ,പൊലീസ് സ്റ്റേഷനുകൾ,തദ്ദേശസ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ,ഡാറ്റാ സെന്‍ററുകൾ, കളക്ടറേറ്റുകൾ എന്നിവയിൽ...
മസ്‌കറ്റ്:157 വിദേശികള്‍ക്ക് ഒമാന്‍ പൗരത്വം നല്‍കാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ഉത്തരവിട്ടു. ഒമാന്‍ ഭരണാധികാരി പുറപ്പെടുവിച്ച രണ്ട് ഉത്തരവുകളിലൊന്നിലാണ് രാജ്യത്തുള്ള വിദേശികള്‍ക്ക് പൗരത്വം നല്‍കുന്ന വിവരം വ്യക്തമാക്കിയത്.
ന്യൂഡല്‍ഹി:ഗ്രേറ്റ തന്‍ബര്‍ഗ് ടൂള്‍കിറ്റ് കേസില്‍ മൗണ്ട് കാര്‍മല്‍ കോളേജ് വിദ്യാര്‍ത്ഥി ദിഷ രവിയെ അറസ്റ്റ് ചെയ്തതില്‍ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. നുഴഞ്ഞുകയറുന്ന ചൈനീസ് ട്രൂപ്പുകളേക്കാള്‍ അപകടകരമാണോ പ്രതിഷേധിക്കുന്ന കര്‍ഷകരെ സപ്പോര്‍ട്ട് ചെയ്യുന്ന ടൂള്‍കിറ്റെന്ന് പി ചിദംബരം ചോദിച്ചു.” മൗണ്ട് കാര്‍മല്‍ കോളേജിലെ 22 കാരിയായ വിദ്യാര്‍ത്ഥിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ ദിഷ രവി രാജ്യത്തിന് ഭീഷണിയാണെങ്കില്‍ ഇന്ത്യയുടെ അടിത്തറ വളരെ ശിഥിലമാണ്. കര്‍ഷകരെ പിന്തുണയ്ക്കുന്ന...
വാഷിങ്ടൻ:യുഎസിൽ ജോ ബൈഡൻ ഭരണകൂടത്തിലെ സുപ്രധാന പദവികളിലേക്ക് 2 ഇന്ത്യൻ വംശജർ കൂടി. സന്നദ്ധസേവനവുമായി ബന്ധപ്പെട്ട ഫെഡറൽ ഏജൻസിയായ ‘അമേരികോർ’ ഡയറക്ടറായി സോണാലി നിജവാനും എക്സ്റ്റേണൽ അഫയേഴ്സ് മേധാവിയായി ശ്രീ പ്രസ്റ്റൻ കുൽക്കർണിയുമാണു നിയമിതരായത്.ശ്രീ ടെക്സസിൽനിന്ന് രണ്ടു തവണ ജനപ്രതിനിധിസഭയിലേക്കു മത്സരിച്ചു പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം സ്ഥാനാർഥിയായപ്പോൾ ആർഎസ്എസ് ബന്ധത്തിന്റെ പേരിൽ വിവാദത്തിലും പെട്ടു.
എറണാകുളം:എറണാകുളം വാഴക്കാലയിലെ പാറമടയിൽ കന്യാസ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. വാഴക്കാല സെന്‍റ് തോമസ് കോൺവെന്‍റിലെ അന്തേവാസി ജസീന തോമസ് (45) ആണ് മരിച്ചത്. കോണ്‍വെന്‍റിന് സമീപത്തെ പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്.ഉച്ച മുതൽ  മഠത്തിൽ നിന്ന് സിസ്റ്ററെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് മഠം അധികൃതര്‍ പൊലീസിന് പരാതി നല്‍കി. കന്യാസ്ത്രീക്ക് 2011 മുതല്‍ മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും ചികിത്സ തേടിയിരുന്നതായും പരാതിയിലുണ്ട്. ഇടുക്കി സ്വദേശിയാണ് മരിച്ച ജസീന തോമസ്.
തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തന്നെ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്തുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. വിഷുവിനും റമദാന്‍ നോമ്പിനും മുമ്പ് വോട്ടെടുപ്പ് വേണമെന്ന് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.അത് പരിഗണിച്ചായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക. വരാനിരിക്കുന്ന വിവിധ പരീക്ഷകളും പരിഗണിക്കുമെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ തലത്തിലുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുമായും ചര്‍ച്ച...
കൊച്ചി:പാലാ നഷ്ടപ്പെട്ടതിൽ പ്രതിഷേധവും സങ്കടവുമുണ്ടെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍ മാസ്റ്റര്‍. ഇടത് മുന്നണിയുടെ  തെക്കന്‍ മേഖലാ ജാഥയുടെ ഉദ്ഘാടന സമ്മേളനത്തില്‍ ആയിരുന്നു പ്രതിഷേധം പരസ്യമാക്കിയത്. എന്നാല്‍ എൽഡിഎഫിനെ ദുർബലമാക്കുന്ന നടപടികള്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.സീറ്റുകൾ നഷ്ടപ്പെട്ട ഒരുകാലത്തും എൻസിപിയിൽ നിന്ന് ആരും മുന്നണിവിട്ടുപോയിട്ടില്ല. മാണി സി കാപ്പൻ പോയതിൽ സങ്കടമുണ്ടെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.അതേസമയം എന്‍സിപി കേരള എന്ന മാണി സി കാപ്പന്‍റെ പുതിയ...
ദുബായ്:മൂടൽമഞ്ഞ് ശക്തമായി തുടരുന്ന യുഎഇയിൽ കൊവിഡ് വ്യാപനവും ശക്തമാകുമെന്ന് ആരോഗ്യ രംഗത്തുള്ളവർ മുന്നറിയിപ്പ് നൽകുന്നു. ആസ്മ ഉൾപ്പെടെയുള്ള രോഗങ്ങളുള്ളവരും  കരുതിയിരിക്കണമെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. അഞ്ചുദിവസം കൂടി മഞ്ഞ് ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്.രാവിലെ പതിനൊന്നു വരെയും മിക്കയിടങ്ങളിലും മൂടൽ മഞ്ഞാണ്. കഴിഞ്ഞദിവസം അൽ ദർഫ മേഖലയിൽ 8.5 ഡിഗ്രി സെൽഷ്യസ് വരെയായിരുന്നു താപനില. തണുപ്പും വരണ്ടകാലാവസ്ഥയുമാണു വൈറസ് രോഗാണുക്കൾ വ്യാപിക്കാനുള്ള യോജിച്ച അന്തരീക്ഷം. അതു കൊണ്ടു തന്നെ...
തിരുവനന്തപുരം/ കോഴിക്കോട്:തിരഞ്ഞെടുപ്പ് വിജ്ഞാപനം വരാൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കേ, സംസ്ഥാനത്ത് പിഎസ്‍സി റാങ്ക് ഹോൾഡർമാരുടെ സമരം ശക്തമാകുന്നു. പിൻവാതിൽ നിയമനങ്ങൾക്ക് അംഗീകാരം നൽകാനായി പ്രത്യേക മന്ത്രിസഭാ യോഗം നാളെ ചേരാനിരിക്കെ സമരം ഊർജിതമാക്കുകയാണ് പിഎസ്‍സി ഉദ്യോഗാർത്ഥികൾ. എൽജിഎസ് ഉദ്യോഗാർത്ഥികളുടെ സമരത്തിനിടെ സമരനേതാവ് ലയ രാജേഷ് കുഴഞ്ഞുവീണു.കാലഹരണപ്പെട്ട ലിസ്റ്റിൽ ഉൾപ്പെട്ടവരാണ് സമരംചെയ്യുന്നതെന്ന് എ വിജയരാഘവൻ ആരോപിച്ചത് ഇതിനിടെ വിവാദമായി.സമരത്തിന് യൂത്ത് കോൺഗ്രസ് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. സെക്രട്ടേറിയറ്റ് നടയ്ക്കലുള്ള സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്, കോൺഗ്രസ് എംഎൽഎമാരായ ഷാഫി പറമ്പിലും കെ എസ്...
കൊച്ചി:പ്രധാനമന്ത്രി നരേന്ദ്ര മോദി നാണമില്ലാതെ കോര്‍പറേറ്റുകള്‍ക്ക് വേണ്ടി വാദിക്കുകയാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. എല്‍ഡിഎഫ് തെക്കന്‍ മേഖലാ വികസന മുന്നേറ്റ ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സബ്കാ സാത്ത് എന്ന് പറയുന്ന മോദി അംബാനിക്കും കോര്‍പറേറ്റുകള്‍ക്കൊപ്പവുമാണ്. മോദി നാണമില്ലാതെ കോര്‍പറേറ്റുകള്‍ക്ക് വേണ്ടി വാദിക്കുന്നു. കര്‍ഷകരെ കേള്‍ക്കാന്‍ മോദിക്ക് സമയമില്ലെന്നും ഡി രാജ പറഞ്ഞു.മോദി മാര്‍ക്‌സിസം പഠിക്കേണ്ട, പക്ഷെ മാക്‌സിന്റെ പുസ്തകം വായിക്കണമെന്നും അദ്ദേഹം വിമര്‍ശിച്ചു. മോദി ഇന്ന്...