30 C
Kochi
Thursday, September 23, 2021

Daily Archives: 15th February 2021

ന്യൂഡൽഹി:ഇന്നലെ അറസ്റ്റിലായ ദിശ രവിയെ വിട്ടയക്കണമെന്ന് പ്രിയങ്ക ഗാന്ധി. ആയുധം കൈയ്യിലുള്ളവര്‍ നിരായുധയായ ഒരു പെണ്‍കുട്ടിയെ ഭയപ്പെടുന്നുവെന്നും പ്രിയങ്ക പറഞ്ഞു. ദിശ രവിക്ക് പിന്തുണയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും രംഗത്തെത്തി. പരിസ്ഥിതി പ്രവർത്തക ദിശ രവിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടതിൽ മജിസ്ട്രേറ്റ് കൃത്യവിലോപം നടത്തിയെന്ന് ആരോപണം ശക്തമാകുന്നതിനിടെയാണ് ഇരുവരുടെയും പ്രതികരണം.ഡൽഹി പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയപ്പോൾ ദിശ രവിക്ക് വേണ്ടി അഭിഭാഷകർ ആരും ഹാജരായിരുന്നില്ല. ദിശ രവിയെ...
സൗദി അറേബ്യ:ഈ വർഷത്തെ ഹജ്ജിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. സൗദി ആരോഗ്യ മന്ത്രാലയവുമായി ഏകോപനം നടത്തിയാണ് ഹജ്ജിനുള്ള ക്രമീകരണം നടക്കുന്നത്. കൊവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ പ്രത്യേക മെഡിക്കൽ സംഘം ഇത്തവണയും ഹജ്ജിനായുണ്ടാകും. പ്രോട്ടോക്കോളും ചട്ടങ്ങളും ഇതിനായി ഹജ്ജ് ഉംറ മന്ത്രാലയം തയ്യാറാക്കുന്നുണ്ട്കഴിഞ്ഞ തവണ ആയിരത്തോളം പേർക്ക് മാത്രമായിരുന്നു അവസരം.സൗദിക്കകത്തെ സ്വദേശികൾക്കും പ്രവാസികൾക്കുമായിരുന്നു ഇതിൽ അവസരം. ഇത്തവണ വിദേശത്തു നിന്നും ഹാജിമാരെത്തും. ഇത് കണക്കാക്കിയാണ് ചർച്ചകൾ പുരോഗമിക്കുന്നത്. കൊവിഡ്...
കൊൽക്കത്ത:ബംഗാളിനെ ബംഗ്ലാദേശ്​ ആക്കാനാണ്​ തൃണമൂൽ കോൺഗ്രസിന്‍റെ ശ്രമമെന്ന് തൃണമൂൽ വിട്ട്​ ബിജെപിയിലെത്തിയ സു​വേന്ദു അധികാരി. ജയ്​ ബംഗ്ലാ മുദ്രാവാക്യം ഉയർത്താനാണ്​ തൃണമൂൽ ശ്രമം. എന്നാൽ നമ്മുടെ മു​ദ്രാവാക്യം 'ഭാരത്​ മാത കി ജയ്'​ യും 'ജയ്​ ശ്രീ റാം' ഉം ആണെന്നും​ അദ്ദേഹം പറഞ്ഞു.സിലിഗുരിയിൽ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു സുവേന്ദു അധികാരി.നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി വൻ ഭൂരിപക്ഷത്തിൽ ബംഗാളിൽ അധികാരത്തിലെത്തുമെന്ന്​ പറഞ്ഞ അദ്ദേഹം തൃണമൂൽ പ്രവർത്തകർ എന്തുചെയ്യുമെന്നതിൽ കാര്യമില്ല, ജനങ്ങൾ...
കൊച്ചി:ഇന്നത്തെ മന്ത്രിസഭാ യോ​ഗം പിൻവാതിൽ വഴി നിയമിച്ചവരെ സ്ഥിരപ്പെടുത്താനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് തൊഴിൽ രഹിതരും റാങ്ക് ലിസ്റ്റിലുള്ളവരുമായ ചെറുപ്പക്കാരോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. ഈ ഉത്സാഹം നാടിന്റെ വികസന കാര്യത്തിൽ കാണിച്ചിരുന്നെങ്കിൽ ഏറെ നല്ല കാര്യങ്ങൾ നടക്കുമായിരുന്നു.മുഖ്യമന്ത്രി സമരക്കാരെ വിളിച്ചു സംസാരിക്കണം. സർക്കാർ ചർച്ച നടത്തണം. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണം. നിയമനങ്ങൾ നടത്താൻ പുതിയ തസ്തിക സൃഷ്ടിക്കണം.പ്രധാനമന്ത്രിയെ കണ്ടപ്പോൾ മുഖ്യമന്ത്രി കവാത്ത്...
ന്യൂ​ഡ​ൽ​ഹി:തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ ശ​ക്ത​മാ​യ എ​തി​ർ​പ്പ്​ ഉ​ന്ന​യി​ച്ച നാ​ലു​ തൊ​ഴി​ൽ കോ​ഡു​ക​ൾ (നി​യ​മാ​വ​ലി​ക​ൾ) ന​ട​പ്പി​ൽ വ​രു​ത്താ​ൻ തി​ര​ക്കി​ട്ട നീ​ക്ക​വു​മാ​യി കേ​ന്ദ്ര തൊ​ഴി​ൽ മ​ന്ത്രാ​ല​യം.നാ​ലു​ കോ​ഡു​ക​ളും പാ​ർ​ല​മെൻറി​‍ൻറെ ഇ​രു​സ​ഭ​ക​ളി​ലും ഏ​റെ ച​ർ​ച്ച​ക​ൾ കൂ​ടാ​തെ പാ​സാ​ക്കി​യെ​ടു​ക്കു​ക​യും രാ​ഷ്​​ട്ര​പ​തി​യു​ടെ അ​നു​മ​തി നേ​ടു​ക​യും ചെ​യ്​​ത സ​ർ​ക്കാ​ർ ഇ​തി​നാ​വ​ശ്യ​മാ​യ ച​ട്ട​ങ്ങ​ൾ​ക്ക്​ അ​ന്തി​മ​രൂ​പം ന​ൽ​കി.​ക​ര​ട്​ നി​യ​മ​ങ്ങ​ളി​ന്മേ​ലു​ള്ള അ​ഭി​പ്രാ​യം തേ​ട​ലും പൂ​ർ​ത്തി​യാ​ക്കി.വി​ജ്​​ഞാ​പ​നം അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ പു​റ​ത്തി​റ​ങ്ങും. വേ​ത​നം, വ്യ​വ​സാ​യി​ക ബ​ന്ധ​ങ്ങ​ൾ, സാ​മൂ​ഹി​ക സു​ര​ക്ഷ, തൊ​ഴി​ലി​ട​ത്തി​ലെ സു​ര​ക്ഷ​യും ആ​രോ​ഗ്യ​വും എ​ന്നി​വ​യി​ലൂ​ന്നി​യ...
കു​വൈ​ത്ത്​ സി​റ്റികൊവി​ഡ്​ പ്ര​തി​സ​ന്ധി​യും അ​നു​ബ​ന്ധ വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്യാ​ൻ കു​വൈ​ത്ത്​ പാ​ർ​ല​മെൻറി​ൻറെ പ്ര​ത്യേ​ക സ​മ്മേ​ള​നം ചൊ​വ്വാ​ഴ്​​ച ചേ​രും.പാ​ർ​ല​മെൻറ്​ സ്​​പീ​ക്ക​ർ മ​ർ​സൂ​ഖ്​ അ​ൽ ഗാ​നിം അ​റി​യി​ച്ച​താ​ണി​ത്. എംപി​മാ​രോ​ട്​ തി​ങ്ക​ളാ​ഴ്​​ച പിസിആ​ർ പ​രി​ശോ​ധ​ന ന​ട​ത്തി കൊവി​ഡ്​ മു​ക്ത​മാ​ണെ​ന്ന്​ തെ​ളി​യി​ക്കാ​ൻ സ്​​പീ​ക്ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.സ​ർ​ക്കാ​റി​നെ പ്ര​തി​നി​ധാ​നം ചെ​യ്​​ത്​​ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹ്, ആ​രോ​ഗ്യ​മ​ന്ത്രി ഡോ ​ബാ​സി​ൽ അ​സ്സ​ബാ​ഹ്​ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ച്​ കൊവി​ഡ്​ പ്ര​തി​രോ​ധ​ത്തി​നാ​യി സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളും...
ദില്ലി:രാജ്യത്തെ എല്ലാ വാഹനങ്ങള്‍ക്കും ഫെബ്രുവരി 16 മുതല്‍ ഫാസ്‍ടാഗ്  നിര്‍ബന്ധമാക്കി. ഇനിമുതല്‍ രാജ്യത്തെ ടോള്‍ പ്ലാസകളില്‍ എല്ലാ ലെയിനും ഫാസ്‍ടാഗ്  ലെയിനായി മാറും. 2008 ലെ ദേശീയപാതാ ഫീ ചട്ടം പ്രകാരം ഫാസ്‍ടാഗ് ഇല്ലാതെ വരുന്ന വാഹനങ്ങളില്‍ നിന്നും പ്രവര്‍ത്തനക്ഷമമല്ലാത്ത ഫാസ്‍ടാഗുമയി വരുന്ന വാഹനങ്ങളില്‍ നിന്നും ഇരട്ടി തുക ഈടാക്കും.ഫാസ്‌ടാഗ് എടുക്കാനുള്ള സമയം ഇനിയും നീട്ടി നൽകില്ലെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി കഴിഞ്ഞദിവസം വ്യക്തമാക്കി. വാഹനങ്ങളില്‍ ഫാസ്‌ടാഗ്...
കു​വൈ​ത്ത് സി​റ്റി:അ​ടു​ത്ത മ​ധ്യ​വേ​ന​ൽ മു​ന്നി​ൽ​ക്ക​ണ്ടു​ള്ള എ​ല്ലാ ത​യാ​റെ​ടു​പ്പു​ക​ളും പൂ​ർ​ത്തി​യാ​ക്കി​യ​താ​യി ജ​ല- വൈ​ദ്യു​തി മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ജ​ല- വൈ​ദ്യു​തി മ​ന്ത്രി മു​ഹ​മ്മ​ദ്​ അ​ൽ ഫാ​രി​സി​ൻറെ നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന്​ സ്ഥി​തി​യും വേ​ന​ൽ​ക്കാ​ല പ​ദ്ധ​തി​ക​ളും വി​ല​യി​രു​ത്തി. കൊവി​ഡ്​ പ്ര​തി​സ​ന്ധി കൂ​ടി മു​ൻ​കൂ​ട്ടി ക​ണ്ടു​ള്ള പ​ദ്ധ​തി​യാ​ണ്​ അ​ധി​കൃ​ത​ർ ആ​വി​ഷ്​​ക​രി​ച്ചി​ട്ടു​ള്ള​ത്.ജീ​വ​ന​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന വി​ധം ജോ​ലി ക്ര​മീ​ക​രി​ക്കും.അ​റ്റ​കു​റ്റ​പ്പ​ണി​ക്ക്​ മു​ട​ക്കം വ​രാ​തി​രി​ക്കാ​നും വൈ​ദ്യു​തി വി​ത​ര​ണ​​ത്തെ ബാ​ധി​ക്കാ​തി​രി​ക്കാ​നും ന​ട​പ​ടി സ്വീ​ക​രി​ക്കും. ഭൂ​മി​ക്ക​ടി​യി​ലെ കേ​ടു​വ​ന്ന വൈ​ദ്യു​തി...
ന്യൂഡല്‍ഹി:കിഴക്കന്‍ ലഡാക്ക് മേഖലയിലെ സൈനികപിന്‍മാറ്റം ചൈനയ്ക്ക് മുന്നിലെ കീഴടങ്ങലാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിരോധമന്ത്രിയുമായ എകെ ആന്റണി. നരേന്ദ്ര മോദി സര്‍ക്കാര്‍ ദേശീയ സുരക്ഷയ്ക്ക് ശരിയായ മുന്‍ഗണന നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ഗാല്‍വന്‍ താഴ്വര, പാന്‍ഗോങ് തടാകം എന്നിവിടങ്ങളിലെ സൈനിക പിന്‍മാറ്റവും ബഫര്‍സോണ്‍ സൃഷ്ടിക്കലും വഴി ഇന്ത്യയുടെ അവകാശങ്ങളാണ് ചൈനയ്ക്ക് അടിയറവെച്ചതെന്ന് ആന്റണി പറഞ്ഞു. പത്രസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
കു​വൈ​ത്ത്​ സി​റ്റി:കു​വൈ​ത്തി​ൽ മാ​ർ​ച്ചി​ൽ നാ​ല്​ ല​ക്ഷം ഡോ​സ്​ ഓക്​​സ്​​ഫ​ഡ്, ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ എ​ത്തും. ഓ​ക്​​സ്​​ഫ​ഡ്​ സ​ർ​വ​ക​ലാ​ശാ​ല വി​ക​സി​പ്പി​ച്ച്​ ആ​സ്​​ട്ര​സെ​ന​ക ക​മ്പ​നി​ക്ക്​ വേ​ണ്ടി ഇ​ന്ത്യ​യി​ലെ സി​റം ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ൽ നി​ർ​മി​ക്കു​ന്ന ഈ വാ​ക്​​സി​ൻറെ കു​വൈ​ത്തി​ലേ​ക്കു​ള്ള ര​ണ്ടാ​മ​ത്തെ ഷി​പ്​​മെൻറാ​ണ്​ ഇ​ത്. ര​ണ്ട്​ ല​ക്ഷം ഡോ​സ്​ ഫെ​ബ്രു​വ​രി ഒ​ന്നി​ന്​ കു​വൈ​ത്തി​ൽ എ​ത്തി​ച്ചി​രു​ന്നു.ഏ​പ്രി​ലോ​ടു​കൂ​ടി 30 ല​ക്ഷം ഡോ​സ്​ ഓക്​​സ്​​ഫ​ഡ്​ ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ കു​വൈ​ത്തി​ൽ എ​ത്തി​ക്ക​ഴി​യു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. കൂ​ടു​ത​ൽ ഡോ​സ്​ എ​ത്തു​ന്നു​വെ​ങ്കി​ലും ആ​ദ്യ ഡോ​സ് ഓ​ക്സ്ഫ​ർ​ഡ് വാ​ക്സി​ൻ...