രഹ്ന ഫാത്തിമയ്ക്ക് മാധ്യമങ്ങളിലൂടെ അഭിപ്രായം പറയാം: വിലക്ക് സ്റ്റേ ചെയ്ത് സുപ്രീം കോടതി

കുക്കറി ഷോയിലൂടെ മതവികാരം വൃണപ്പെടുത്തിയ കേസ്, കേരള ഹൈക്കോടതി ഉത്തരവ്‌ സ്റ്റേ ചെയ്ത് സുപ്രീം കോടതി. മാധ്യമങ്ങളിലൂടെ അഭിപ്രായം പറയുന്നതിന് രഹ്ന ഫാത്തിമക്കുള്ള വിലക്കാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്.

0
123
Reading Time: < 1 minute
ന്യു ഡൽഹി:

മാധ്യമങ്ങളിലൂടെ അഭിപ്രായം പറയുന്നതിന് രഹ്ന ഫാത്തിമക്കുള്ള വിലക്ക് സുപ്രീംകോടതി സ്റ്റേ ചെയ്തു. കേരള ഹൈക്കോടതി ഉത്തരവാണ് സ്റ്റേ ചെയ്തത്.ജസ്റ്റിസ് റോഹിൻടൺ നരിമാൻ അദ്ധ്യക്ഷനായ കോടതിയുടേതാണ് സ്റ്റേ ഉത്തരവ്. കുക്കറി ഷോയിലൂടെ മതവികാരം വൃണപ്പെടുത്തി എന്നായിരുന്നു രഹ്നക്കെതിരായ കേസ്.

മാധ്യമങ്ങളിലൂടെ അഭിപ്രായം പറയുന്നതിനുള്ള വിലക്ക് സ്റ്റേ ചെയ്തെങ്കിലും, ഹൈക്കോടതി രഹന ഫാത്തിമയ്ക്ക് ഏര്‍പ്പെടുത്തിയ മറ്റ് നിബന്ധനകള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടില്ല.

Advertisement