Wed. Jul 2nd, 2025
വാഷിംഗ്ടണ്‍:

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിച്ചതിന് പിന്നാലെ പ്രസ്താവന ഇറക്കി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഇന്ത്യ യുഎസ് ബന്ധത്തിന്റെ അടിസ്ഥാനം ജനാധിപത്യമായിരിക്കുമെന്ന് ബൈഡന്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കൊവിഡ് പ്രതിരോധിക്കുന്നതില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ടും, കലാവസ്ഥാ വ്യതിയാനം, നയതന്ത്ര ബന്ധം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടത്തിയെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

By Divya