Wed. Apr 24th, 2024
ജു​ബൈ​ൽ:

കൊവി​ഡ് പ​ട​ർ​ന്നു​പി​ടി​ച്ച സാ​ഹ​ച​ര്യ​ത്തി​ലും 2020ൽ ​സൗ​ദി​യി​ലെ വ്യ​വ​സാ​യി​ക ഉ​ൽ‌​പ​ന്ന​ങ്ങ​ൾ 178 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ ക​യ​റ്റി​യ​യ​ച്ച​താ​യി വ്യ​വ​സാ​യ, ധാ​തു​വി​ഭ​വ മ​ന്ത്രി ബ​ന്ദ​ർ അ​ൽ​ഖോ​റൈ​ഫ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷം പ​ക​ർ​ച്ച​വ്യാ​ധി ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി​യാ​യി​രു​ന്നി​ട്ടും ആ​ഗോ​ള​ത​ല​ത്തി​ൽ രാ​ജ്യ​ത്തെ മ​ത്സ​രി​ക്കാ​ൻ പ്രാ​പ്ത​രാ​ക്കു​ന്ന ശ​ക്ത​മാ​യ വ്യ​വ​സാ​യ​മാ​ണ് സൗ​ദി​ക്ക് സ്വ​ന്ത​മാ​യി ഉ​ള്ള​തെ​ന്ന് ലോ​ക​ത്തെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു ആ ​നേ​ട്ടം.

ക​സ്​​റ്റം​സ് തീ​രു​വ കു​റ​ഞ്ഞ സു​താ​ര്യ​വും ശ​ക്ത​വു​മാ​യ അ​ടി​ത്ത​റ​യി​ലാ​ണ് രാ​ജ്യം വ്യ​വ​സാ​യ മേ​ഖ​ല കെ​ട്ടി​പ്പ​ടു​ത്തി​ട്ടു​ള്ള​ത്. 2020ൽ ​ലോ​ക​മെ​മ്പാ​ടു​മു​ള്ള 178 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് സൗ​ദി ഉ​ൽ‌​പ​ന്ന​ങ്ങ​ൾ വ്യാ​പി​പ്പി​ക്കാ​ൻ പ്രാ​പ്ത​മാ​യ അ​ന്ത​രീ​ക്ഷം അ​വ സൃ​ഷ്​​ടി​ച്ചു. കൊവി​ഡ് കാ​ല​ഘ​ട്ട​ത്തി​ൽ വ്യ​വ​സാ​യി​ക മേ​ഖ​ല നേ​രി​ട്ട ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി മ​നു​ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക എ​ന്ന​താ​യി​രു​ന്നു.

By Divya