എം ബി രാജേഷിന്റെ ഭാര്യയുടെ നിയമനം ലിസ്റ്റ് അട്ടിമറിച്ച്: വിഷയ വിദഗ്ദ്ധരുടെ കത്ത് പുറത്ത്

സിപിഎം നേതാവ് എം ബി രാജേഷിന്റെ ഭാര്യയുടെ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം ലിസ്റ്റ് അട്ടിമറിച്ച് തന്നെയെന്ന് ഇന്റര്‍വ്യൂ ബോര്‍ഡ് അംഗങ്ങള്‍.

0
157
Reading Time: < 1 minute

സിപിഎം നേതാവ് എം ബി രാജേഷിന്റെ ഭാര്യയുടെ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം ലിസ്റ്റ് അട്ടിമറിച്ച് തന്നെയെന്ന് ഇന്റര്‍വ്യൂ ബോര്‍ഡ് അംഗങ്ങള്‍. കാലടി ശ്രീ ശങ്കര സംസ്‌കൃത സര്‍വകലാശാലയിലെ മലയാള വിഭാഗത്തില്‍ അസിസ്റ്റന്‍ഡ് പ്രൊഫസര്‍ തസ്തികയിലേയ്ക്കുള്ള നിയമനത്തില്‍ ക്രമക്കേട് നടന്നതായി കാണിച്ച് ഇന്റര്‍വ്യൂ ബോര്‍ഡിലെ വിഷയ വിദഗ്ദ്ധര്‍ വൈസ് ചാന്‍സലര്‍ക്ക് അയച്ച കത്ത് പുറത്ത്.

ഇപ്പോള്‍ പ്രസിദ്ധീകരിച്ച പട്ടിക തങ്ങള്‍ തയ്യാറാക്കിയ റാങ്ക് പട്ടികയ്ക്ക് വിരുദ്ധമാണെന്നും അധ്യാപന പരിചയമോ കാര്യമായ പ്രസിദ്ധീകരണങ്ങളോ ഇല്ലാത്ത ഒരു ഉദ്യോഗാര്‍ഥിയ്ക്ക് നിയമനം നല്‍കാന്‍ തീരുമാനിച്ചത് തെറ്റായ നടപടിയാണെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

Advertisement