കർഷക സമരത്തെ പിന്തുണച്ച ബ്രിട്ടീഷ് നടി ജമീല ജാമിലിന് ബലാത്സംഗ ഭീഷണി

ഇന്ത്യയിലെ കർഷക സമരത്തെ പിന്തുണച്ചതിന് ബ്രിട്ടീഷ് നടി ജമീല ജാമിലിന് ബലാത്സംഗ ഭീഷണി. സ്വകാര്യ സന്ദേശത്തിലൂടെയാണ് ബലാൽസംഗ ഭീഷണികൾ ലഭിച്ചതെന്ന് താരം ഇൻസ്റ്റഗ്രാമിലൂടെ വ്യക്തമാക്കി.

0
115
Reading Time: < 1 minute

സ്വകാര്യ സന്ദേശത്തിലൂടെയാണ് ബലാൽസംഗ ഭീഷണികൾ ലഭിച്ചതെന്ന് താരം ഇൻസ്റ്റഗ്രാമിലൂടെ വ്യക്തമാക്കി.  ‘കുറച്ചു മാസങ്ങളായി ഇന്ത്യയിലെ കർഷകരെ കുറിച്ച് സംസാരിക്കുന്നുണ്ട്. ഓരോ സമയത്തും എനിക്ക് ബലാത്സംഗ, വധ ഭീഷണികൾ ലഭിച്ചു കൊണ്ടിരിക്കുന്നു.  ഞാനുമൊരു മനുഷ്യസ്ത്രീയാണ് എന്ന് സ്വകാര്യ സന്ദേശങ്ങൾ അയക്കുന്നവർ ഓർക്കണം. അവകാശങ്ങൾക്കായി പൊരുതുന്നവർക്കാണ് എന്‍റെ ഐക്യദാർഢ്യം. കർഷക സമരത്തെക്കുറിച്ച് സംസാരിക്കാൻ പുരുഷന്മാരേയും നിർബന്ധിക്കണമെന്ന് ഞാൻ അഭ്യർഥിക്കുന്നു. എന്തുകൊണ്ടെന്നാൽ അവർ ഈ തരത്തിൽ ആക്രമിക്കപ്പെടുകയില്ല. ‘ – അവർ വ്യക്തമാക്കി.

കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക്​ പിന്തുണയുമായി കൂടുതൽ സെലിബ്രിറ്റികൾ. ഹോളിവുഡ്​ താരം സൂസൻ സാറൻഡറാണ്​ കർഷകർക്ക്​ ഐക്യദാർഢ്യവുമായി എത്തിയത്​.

Advertisement