31 C
Kochi
Friday, September 24, 2021

Daily Archives: 4th February 2021

ന്യൂദല്‍ഹി:കര്‍ഷക പ്രതിഷേധത്തില്‍ സുപ്രീംകോടതി സ്വീകരിച്ച നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. ദയവായി ഹാര്‍ലി ഡേവിഡ്സണ്‍സില്‍ നിന്ന് ഇറങ്ങി ദല്‍ഹിയുടെ അതിര്‍ത്തിയില്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കുക എന്നാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയോട് മഹുവ പറഞ്ഞത്.”ദയവായി നിങ്ങളുടെ ഹാര്‍ലി ഡേവിഡ്സണ്‍സില്‍ നിന്ന് ഇറങ്ങി ദല്‍ഹിയുടെ അതിര്‍ത്തിയില്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കുക! ഇന്റര്‍നെറ്റ് പുന:സ്ഥാപിക്കുക. ഇവരാണ് നമ്മുടെ ആളുകള്‍. രാജ്യസഭാ സീറ്റുകള്‍ക്കും ഗവര്‍ണര്‍ഷിപ്പുകള്‍ക്കും വേണ്ടിയുള്ള അതിമോഹം...
റിയാദ്:കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു.ഹോട്ടലുകളിലും വിവാഹ ഹാളുകളിലും നടക്കുന്ന എല്ലാവിധ ചടങ്ങുകളും വിനോദ പരിപാടികള്‍ക്കും ആഭ്ന്തര മന്ത്രാലയം താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. സിനിമാ തിയേറ്ററുകള്‍, വിനോദ കേന്ദ്രങ്ങളിലും റെസ്‌റ്റോറന്റുകളിലും പ്രവര്‍ത്തിക്കുന്ന ഗെയിം സെന്ററുകളള്‍ എന്നിവ അടച്ചിടാന്‍ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ആവശ്യമെങ്കില്‍ വിലക്ക് നീട്ടിയേക്കാം.സാമൂഹിക ചടങ്ങുകളില്‍ അടുത്ത പത്ത് ദിവസത്തേക്ക് 20 പേരെ മാത്രമെ പങ്കെടുപ്പിക്കാന്‍ അനുവാദമുള്ളൂ.
ദില്ലി:റെയിൽവെ വരുമാനം കുത്തനെ ഇടിഞ്ഞു. 2020 ലെ വരുമാനത്തിൽ 36993 കോടി രൂപയുടെ ഇടിവാണ് വരുമാനത്തിൽ 36993 കോടി രൂപയുടെ ഇടിവാണ് വരുമാനത്തിൽ ഉണ്ടായത്. കൊവിഡ് 19 മഹാമാരി വരുത്തിവെച്ചതാണ് ഈ നഷ്ടമെന്നാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം. പാർലമെന്റിൽ കേന്ദ്ര റെയിൽവെ മന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം പറഞ്ഞത്.നടപ്പു സാമ്പത്തിക വർഷത്തിൽ 2019-20 കാലത്തെ ഡിസംബർ വരെയുള്ള ഒൻപത് മാസത്തെ കണക്കുമായി താരതമ്യം ചെയ്തപ്പോഴാണ് ഈ ഇടിവ് കണ്ടത്. ഇതിൽ...
തൃശൂര്‍:ഭിന്നശേഷി ചികിത്സാ പുനരധിവാസ മേഖലയില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം നടത്തുന്ന ഇരിങ്ങാലക്കുടയ്ക്ക് സമീപം കല്ലേറ്റുംകരയില്‍ സ്ഥിതി ചെയ്യുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനെ (എന്‍ഐപിഎംആര്‍) ഫെബ്രുവരി 6-ന് മികവിന്റെ കേന്ദ്രമായി പ്രഖ്യാപിക്കും. എന്‍ഐപിഎംആര്‍ ആസ്ഥാനത്ത് രാവിലെ 10.30-ന് നടക്കുന്ന ചടങ്ങില്‍ ബഹു മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രഖ്യാപനം നടത്തും. ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ശ്രീമതി കെ കെ ശൈലജ ടീച്ചര്‍...
adalat
ആരോഗ്യമന്ത്രി കെ കെ ശെെലജ പങ്കെടുത്ത സര്‍ക്കാര്‍ അദാലത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം. സാമൂഹിക അകലം പാലിക്കാതെ നിരവധി പേരാണ് അദാലത്തില്‍ പങ്കെടുത്തത്. കണ്ണൂര്‍ തളിപ്പറമ്പില്‍ നടത്തിയ അദാലത്തിലാണ് ആള്‍ക്കൂട്ടം തടിച്ചുകൂടിത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസിനും സാധിച്ചില്ല. ഐശ്വര്യ കേരള യാത്രയുടെ സ്വീകരണ വേളയില്‍ കൊവിഡ് പ്രേട്ടോക്കോള്‍ ലംഘിച്ചതിന് ഡിസിസി  പ്രസിഡന്‍റ് ഉള്‍പ്പെടെ നാനൂറ് പേര്‍ക്കെതിരെ ഇന്നലെ തളിപ്പറമ്പില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.ഇന്നത്തെ മറ്റ് പ്രധാനവാര്‍ത്തകള്‍:ബിഡിജെഎസ്...
കു​വൈ​ത്ത്​ സി​റ്റി:കു​വൈ​ത്തി​ൽ സ​മീ​പ ആ​ഴ്​​ച​ക​ളി​ൽ കൊ​വി​ഡ്​ കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന​തി​നി​​ടെ വീ​ണ്ടും ലോ​ക്​​ഡൗ​ൺ ഉ​ൾ​പ്പെ​ടെ ക​ടു​ത്ത ന​ട​പ​ടി​ക​ളി​ലേ​ക്ക്​ ക​ട​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യി​ൽ ജ​നം. ഇ ​തു​വ​രെ അ​ത്ത​രം സൂ​ച​ന​ക​ളൊ​ന്നും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യി​ട്ടി​ല്ല. നി​യ​ന്ത്ര​ണാ​തീ​ത​മാ​യി കൊ​വി​ഡ്​ വ്യാ​പി​ച്ചാ​ൽ ​ടു​ത്ത ന​ട​പ​ടി​ക​ളി​ലേ​ക്ക്​ നീ​ങ്ങാ​ൻ അ​ധി​കൃ​ത​ർ നിർബന്ധിതരാകും.
തിരുവനന്തപുരം:നിയമസഭ തിരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് മുൻ ഡി ജി പി ജേക്കബ് തോമസ്. ഏത് മണ്ഡലത്തിൽ മൽസരിക്കുമെന്ന കാര്യത്തിൽ ചർച്ച നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പി അംഗത്വം എടുക്കുന്ന കാര്യത്തിൽ വൈകാതെ തീരുമാനമെടുക്കും. പാർട്ടി ആവശ്യപ്പെട്ടാൽ അംഗമാകും കേരളത്തിലെ ബി ജെ പി നേതൃത്വത്തിന്‍റെ പ്രവർത്തനം മികച്ചതാണെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.
പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.https://www.youtube.com/watch?v=cypH9H2W8VE
കേന്ദ്ര സർക്കാരിനെ അനുകൂലിച്ച് സച്ചിൻ, പ്രൊപ്പഗണ്ട ടീച്ചറാകരുത് എന്ന് തപ്‌സി
കർഷക സമരത്തിന് രാജ്യാന്തര ശ്രദ്ധ ലഭിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെ അനുകൂലിച്ച് കായിക താരങ്ങളും സിനിമാ പ്രവർത്തകരും.''ഇന്ത്യയുടെ പരമാധികാരത്തില്‍ ഒരു വിട്ടുവീഴ്ച്ചയുമുണ്ടാവില്ല. പുറത്തുനിന്നുള്ളവര്‍ കാഴ്ച്ചക്കാര്‍ മാത്രമാണ്. എന്നാല്‍ അതിന്റെ ഭാഗമല്ല. ഇന്ത്യ എന്താണെന്ന് ഞങ്ങള്‍ക്കറിയാം, ഞങ്ങളെടുക്കുന്നതാണ് തീരുമാനം. ഒരു രാജ്യമെന്ന നിലയില്‍ ഒന്നിച്ചുനില്‍ക്കണം.''എന്നാണ് സച്ചിന്‍ കുറിച്ചത്. ഇന്ത്യ ടുഗെതര്‍, ഇന്ത്യ എഗെയ്ന്‍സ്റ്റ് പ്രൊപഗന്‍ഡ എന്നീ ഹാഷ് ടാഗുകളും സച്ചിന്‍ നല്‍കിയിരുന്നു.https://twitter.com/sachin_rt/status/1356959311075934215റിഹാനയുടെ ട്വീറ്റിനെതിരെ അണി നിരന്ന രാജ്യത്തെ പ്രമുഖരെ വിമർശിക്കുകയാണ്...
അബുദാ​ബി: മാ​ന​വ സാ​ഹോ​ദ​ര്യം ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​തി​നാ​യി യുഎഇ ഭര​ണ​കൂ​ടം ന​ൽ​കു​ന്ന സാ​യി​ദ്​ അ​വാ​ർ​ഡ്​ ഫോ​ർ ഹ്യൂ​മ​ൻ ഫ്രഫ്രെറ്റേണിറ്റി പു​ര​സ്​​കാ​ര​ത്തി​ന്​ ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ​അന്റോണിയോ ഗു​ട്ടെ​റ​സും മൊ​റോ​ക്ക​ൻ-​ഫ്ര​ഞ്ച് ആ​ക്ടി​വി​സ്​​റ്റ്​ ​ലത്തീഫ ഇ​ബ്ൻ സി​യാ​റ്റ​നും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഹ​യ​ർ കമ്മിറ്റി ഫോ​ർ ഹ്യൂ​മ​ൻ ഫ്ര​റ്റേ​ണി​റ്റി​യാ​ണ് (എ​ച്ച്സി​എ​ച്ച്​എ​ഫ്) അവാർഡ്​ ജേതാക്കളെ പ്ര​ഖ്യാ​പി​ച്ച​ത്. മ​നു​ഷ്യ പു​രോ​ഗ​തി, സ​മാ​ധാ​നം, സഹവർത്തിത്വം എന്നിവയ്​ക്കുള്ള സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ച്​ ന​ൽ​കു​ന്ന അ​വാ​ർ​ഡ് 10ല​ക്ഷം ദിർഹമാണ്.