25 C
Kochi
Thursday, September 16, 2021

Daily Archives: 4th February 2021

Nandu mahadeva with friends mahadeva with friends
കൊച്ചി:ഇന്ന് ഫെബ്രുവരി 4 - ലോക ക്യാന്‍സര്‍ ദിനമാണ്. ക്യാന്‍സറിനോട് പടവെട്ടി ജീവിതത്തിലേക്ക് തിരിച്ചെത്തിയ ഒട്ടെറെ പേരുടെ ജീവിതം നമുക്ക് ആത്മവിശ്വാസം നല്‍കാറുണ്ട്. ക്യാൻസറിനെ സധൈര്യം നേരിട്ട് പു‍ഞ്ചിരിയോടെ മുന്നേറുന്ന ചെറുപ്പക്കാരനാണ് നന്ദു മഹാദേവ. നന്ദു സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം സംവദിക്കുന്ന ഒരു ചെറുപ്പക്കാരനാണ്.അസുഖത്തിനെക്കുറിച്ചും ചികിത്സയെക്കുറിച്ചുമെല്ലാം നന്ദു സോഷ്യൽമിഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. നന്ദു ജീവിതത്തിലേക്ക് സുഖംപ്രാപിച്ച് തിരിച്ചെത്താൻ സ്നേഹത്തോടെ പ്രാർഥിക്കുന്നുണ്ട് നന്ദുവിനെ സ്നേഹിക്കുന്നവരെല്ലാം.എന്നാല്‍, എല്ലാവരിലും ഇപ്പോള്‍ നോവുണര്‍ത്തുന്നത് ക്യാന്‍സര്‍ ദിനത്തിലെ...
വയനാട്:വയനാട്ടിലെ പരിസ്ഥിതി ലോല വിജ്ഞാപനം ജനദ്രോഹ നടപടിയെന്ന് ബത്തേരി രൂപത. വയനാടിനെ തകര്‍ക്കാനുള്ള നീക്കമാണിതെന്നും വിജ്ഞാപനത്തിന് പിന്നിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഹിഡൻ അജണ്ടയാണുള്ളതെന്നും ബത്തേരി ബിഷപ്പ് ജോസഫ് മാർ തോമസ് പറഞ്ഞു.വിഷയത്തിൽ കെസിബിസി ഇടപെടുമെന്നും ബിഷപ്പ് പറഞ്ഞു. വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള മൂന്നര കിലോമീറ്റർ പരിധിയെ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ചാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്
LPG
ന്യൂഡല്‍ഹി:ദിനം പ്രതി വർധിച്ചു വരുന്ന ഇന്ധനവിലയ്ക്കൊപ്പം പാചക വാതക വിലയും വർധിച്ചു. വീടുകളിലേക്ക് വിതരണം ചെയ്യുന്ന സിലിണ്ടറിൻ മേൽ 26 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഇതോടെ ഒരു സിലിണ്ടർ പാചകവാതകത്തിൻ്റെ വില 726 രൂപയായി.പുതുക്കിയ വില ഇന്നു മുതൽ നിലവിൽ വന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം 126 രൂപയുടെ വർധനയാണ് പാചകവാതകത്തിനുണ്ടായത്. 2020 ഡിസംബർ 2-ന് 50 രൂപയും രണ്ടാഴ്ച കഴിഞ്ഞ് ഡിസംബർ 15-ന് വീണ്ടും അൻപത്...
അയോധ്യയിലെ മുസ്ലിം പള്ളിക്ക് നൽകിയ സ്ഥലത്തിന് അവകാശവാദവുമായി രണ്ട് യുവതികൾ
ന്യു ഡൽഹി: അയോധ്യയിൽ മുസ്ലിം പള്ളി പണിയാൻ സുന്നി വഖഫ് ബോർഡിനു നൽകിയ അഞ്ചേക്കർ ഭൂമിയിൽ അവകാശവാദം ഉന്നയിച്ച് ഡൽഹി സ്വദേശിനികളായ രണ്ട് സഹോദരിമാർ. ഡൽഹി സ്വദേശിനികളായ റാണി കപൂർ, രമാ റാണി എന്നിവരാണ് അലഹബാദ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.പിതാവ് ഗ്യാൻ ചന്ദ്രയുടെ പേരിലുള്ള 28 ഏക്കറിൽ പെട്ട സ്ഥലമാണ് വഖഫ് ബോർഡിനു കൈമാറിയതെന്ന് ഹർജിയിൽ പറയുന്നു. ഹർജി ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് ഈ മാസം എട്ടിനു പരിഗണിക്കും.https://youtu.be/hbh-fkE5CB4
കോഴിക്കോട്:കത്വയിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിക്ക് വേണ്ടി സമാഹരിച്ച ഫണ്ടിൽ വിശദീകരണം നൽകി യൂത്ത് ലീഗ് നേതാക്കൾ. ഫണ്ട് വക മാറ്റിയിട്ടില്ലെന്നും എല്ലാ കണക്കുകളും സുതാര്യമാണ് എന്നും നേതാക്കളായ സികെ സുബൈർ, ഫൈസൽബാബു എന്നിവർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. വിഷയത്തിൽ ആരോപണം ഉന്നയിച്ച മുഈനലി തങ്ങളെ ഉൾപ്പെടുത്തിയായിരുന്നു വാർത്താ സമ്മേളനം.കമ്മിറ്റി കണക്കുകൾ വ്യക്തമാക്കിയെന്നും അതിൽ തൃപ്തനാണ് എന്നും മുഈനലി തങ്ങൾ പറഞ്ഞു. കണക്കുകൾ ബോംബെ കമ്മിറ്റിക്ക് മുമ്പിൽ അവതരിപ്പിച്ചതാണ്....
വാഷിങ്ടൻ:കഴിഞ്ഞ തവണ 600 ഡോളർ സ്റ്റിമുലസ് ചെക്ക് ലഭിച്ച പലർക്കും പുതിയ സ്റ്റിമുലസ് ചെക്ക് (1400 ഡോളർ) നിഷേധിക്കുന്ന തീരുമാനവുമായി ഡമോക്രാറ്റിക് പാർട്ടി. വാർഷിക വരുമാനത്തിന്റെ തുകയിൽ  കുറവു വരുത്തിയാണ് പുതിയ സ്റ്റിമുലസ് ചെക്ക്  വിതരണം ചെയ്യുക.വ്യക്തിയുടെ വാർഷിക വരുമാനം 50,000 മോ അതിൽ കുറവോ ലഭിക്കുന്നവർക്കും വിവാഹിതരായവർക്ക് 100,000 മോ, അതിൽ കുറവോ ലഭിക്കുന്നവർക്കും കുടുംബ വാർഷിക വരുമാനം 120,000 കുറവോ ലഭിക്കുന്നവർക്കു മാത്രമേ ഇത്തവണ 1400...
ദോ​ഹ:ക​ന​ത്ത കൊ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ച്​ വ്യാ​ഴാ​ഴ്​​ചതു​ട​ങ്ങു​ന്ന ഖ​ത്ത​റി​ൽ ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പി​ൽ ആ​രോ​ഗ്യ, സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തും.ദോ​ഹ​യി​ലെ​ത്തു​ന്ന താ​ര​ങ്ങ​ൾ​ക്കും ഒ​ഫീ​ഷ്യ​ലു​ക​ൾ​ക്കും കാ​ണി​ക​ൾ​ക്കും ക​ർ​ശ​ന മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന ഉ​ണ്ടാ​കും.നേ​ര​ത്തേ 2020 ഡി​സം​ബ​റി​ലാ​യി​രു​ന്നു ടൂ​ർ​ണ​മെൻറ് തീ​രുമാ​നി​ച്ചി​രു​ന്ന​ത്.റ​യ്യാ​നി​ലെ അ​ഹ്മ​ദ് ബി​ൻ അ​ലി സ്​​റ്റേ​ഡി​യം, എ​ജു​ക്കേ​ഷ​ൻ സി​റ്റിസ്​​റ്റേ​ഡി​യം, ഖ​ലീ​ഫ രാ​ജ്യാ​ന്ത​ര സ്​​റ്റേ​ഡി​യം എ​ന്നി​വ​യാ​ണ് വേ​ദി​ക​ൾ.
കര്‍ഷക പ്രക്ഷോഭത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കി നടൻ ഉണ്ണി മുകുന്ദൻ. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് താരം നിലപാട് വ്യക്തമാക്കിയത്. രാജ്യത്തിന്റെ പരമാധികാരത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുതെന്ന് ട്വീറ്റ് ചെയ്തു.ഇന്ത്യ ഒരു വികാരമാണ്, നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത്. ഞങ്ങളുടെ സ്വന്തം നിബന്ധനകളാൽ‌ ഞങ്ങൾ‌ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുകയും പ്രശ്‌നങ്ങൾ‌ രമ്യമായി പരിഹരിക്കുകയും ചെയ്യും‘, എന്നാണ് ഉണ്ണി മുകുന്ദൻ ട്വീറ്റ് ചെയ്തത്.
ചെന്നൈ:തമിഴ്നാട്ടില്‍ ശശികലയുടെ തിരിച്ചുവരവിന് കളെമാരുങ്ങിയതോടെ അണ്ണാഡിഎംകെയില്‍ ഭിന്നത രൂക്ഷം. ശശികലയ്ക്ക് പിന്തുണ അറിയിച്ച് മുന്‍ മന്ത്രി അടക്കം ഒപിഎസ് പക്ഷത്തെ മൂന്ന് എംഎല്‍എ മാര്‍ രംഗത്തെത്തി. വിമത നീക്കങ്ങള്‍ക്ക് ശ്രമിച്ച സംസ്ഥാന ഭാരവാഹികളെ അടക്കം അണ്ണാഡിഎകെയില്‍ നിന്ന് പുറത്താക്കി.ലോക്സഭാ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ തമ്പിദുരൈയുമായി ചര്‍ച്ചയ്ക്ക് ശശികല പക്ഷം ശ്രമം തുടങ്ങി.പാര്‍ട്ടി പിടിക്കാനുള്ള നീക്കങ്ങള്‍ക്കിടെ ശശിലകലയ്ക്ക് പിന്തുണ ഏറുകയാണ്. ഒപിഎസ് പക്ഷത്തെ മുതിര്‍ന്ന നേതാക്കള്‍ പിന്തുണ പ്രഖ്യാപിച്ചു. മുന്‍...
മക്കൾ കൈവിട്ട അമ്മയ്ക്ക് അ​ഭ​യ​മൊ​രു​ക്കി​ ജനമൈത്രി പൊലീസ്
അ​ടൂ​ർ:മക്കൾ കൈവിട്ട 73കാ​രി​യാ​യ കൊ​ച്ചു​പെ​ണ്ണിനെ ചേർത്ത് പിടിച്ച് ജ​ന​മൈ​ത്രി പൊ​ലീ​സ്.മെ​ഴു​വേ​ലി ക​ണ്ണ​ൻ​കു​ള​ഞ്ഞി​യി​ൽ 73കാ​രി​യാ​യ കൊ​ച്ചു​പെ​ണ്ണി​ന് അ​ഭ​യ​മൊ​രു​ക്കിയത് ഇ​ല​വും​തി​ട്ട ജ​ന​മൈ​ത്രി പൊ​ലീ​സ്. കൊ​ച്ചു​പെ​ണ്ണി​ന് അ​ഞ്ച്​ മ​ക്ക​ളാ​ണ്.മൂ​ന്നു​വ​ർ​ഷം മു​മ്പ് ഭ​ർ​ത്താ​വ് മരിച്ചതോടെ മൂ​ത്ത​മ​ക​ൻ രാ​ജു​വി​െൻറ സം​ര​ക്ഷ​ണ​യി​ലാ​യി​രു​ന്നു ഇ​വ​ർ. രോഗം ബാധിച്ച രാജു കിടപ്പിലായതിനാൽ അ​മ്മ​യെ നോ​ക്കാ​ൻ മ​റ്റ് സ​ഹോ​ദ​ര​ങ്ങ​ളോ​ട് ഇ​യാ​ൾ അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. ഇ​വ​ർ മു​ഖം​തി​രി​ച്ച​തോ​ടെ ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ രാ​ജ​ു അ​മ്മ​യു​മാ​യി സ്​​റ്റേ​ഷ​നി​ൽ എ​ത്തി. തുടർന്ന് ജനമൈത്രി പോലീസിന്റെ സഹായത്തോടെ  കി​ട​ങ്ങ​ന്നൂ​ർ ക​രു​ണാ​ല​യം അ​മ്മ​വീ​ട്ടി​ൽ ഈ ​അ​മ്മ​യെ പ്ര​വേ​ശി​പ്പി​ച്ചു.https://youtu.be/bjxiPtDXegw