Fri. Mar 29th, 2024
കോഴിക്കോട്:

കത്വയിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിക്ക് വേണ്ടി സമാഹരിച്ച ഫണ്ടിൽ വിശദീകരണം നൽകി യൂത്ത് ലീഗ് നേതാക്കൾ. ഫണ്ട് വക മാറ്റിയിട്ടില്ലെന്നും എല്ലാ കണക്കുകളും സുതാര്യമാണ് എന്നും നേതാക്കളായ സികെ സുബൈർ, ഫൈസൽബാബു എന്നിവർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. വിഷയത്തിൽ ആരോപണം ഉന്നയിച്ച മുഈനലി തങ്ങളെ ഉൾപ്പെടുത്തിയായിരുന്നു വാർത്താ സമ്മേളനം.

കമ്മിറ്റി കണക്കുകൾ വ്യക്തമാക്കിയെന്നും അതിൽ തൃപ്തനാണ് എന്നും മുഈനലി തങ്ങൾ പറഞ്ഞു. കണക്കുകൾ ബോംബെ കമ്മിറ്റിക്ക് മുമ്പിൽ അവതരിപ്പിച്ചതാണ്. ആ കമ്മിറ്റിയിൽ മുഈനലി തങ്ങൾ പങ്കെടുത്തിട്ടില്ല, അതാണ് ആശയക്കുഴപ്പമുണ്ടാക്കിയത്- അദ്ദേഹം വിശദീകരിച്ചു.

By Divya