22 C
Kochi
Tuesday, September 28, 2021

Daily Archives: 1st February 2021

റീ എൻട്രി കൃത്യസമയത്ത് പുതുക്കാതിരുന്നാൽ യാത്രാ വിലക്കുണ്ടാകുമെന്ന് മുന്നറിയിപ്പ്: ഗൾഫ് വാർത്തകൾ
സൗദി:സൗദിയിൽ നിന്നും എക്സിറ്റ് റീ എൻട്രി വിസയിൽ പോയവർ നിശ്ചിത സമയത്തിനകം അത് പുതുക്കിയില്ലെങ്കിൽ യാത്രാ വിലക്കുണ്ടാകുമെന്ന് പാസ്പോർട്ട് വിഭാഗം. റീ എൻട്രി പുതുക്കാത്തവർക്ക് മൂന്നു വർഷത്തേക്കാണ് യാത്രാ വിലക്ക് ഏർപ്പെടുത്തുക. എന്നാൽ സ്വന്തം സ്പോൺസർക്ക് കീഴിൽ മറ്റൊരു വിസയിൽ വരാനായാൽ വിലക്ക് ബാധകമാകില്ല.സൗദിയിൽ നിന്നും വെക്കേഷന് നാട്ടിൽ പോകാൻ വേണ്ടിയുള്ളതാണ് എക്‌സിറ്റ്-റീ എന്‍ട്രി വിസ. ഇത് നാട്ടിൽ പോകുന്ന സമയത്ത് തന്നെ ഒരു വർഷത്തേക്ക് വരെ ഇഷ്യൂ...
ജിസാന്‍:യെമനില്‍ നിന്ന് ഇറാന്റെ പിന്തുണയോടെ ഹൂതി മിലിഷ്യകള്‍ അയച്ച മിസൈലിന്റെ ഒരു ഭാഗം സൗദിയിലെ ജിസാനില്‍ ആശുപത്രിക്ക് സമീപം പതിച്ചു. അല്‍ ഹാര്‍ഥ് ഗവര്‍ണറേറ്റിലെ ജനറല്‍ ആശുപത്രിക്ക് സമീപമാണ് മിസൈലിന്റെ ഭാഗം പതിച്ചതെന്ന് ജിസാന്‍ മേഖലയിലെ സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് വക്താവ് കേണല്‍ മുഹമ്മദ് ബിന്‍ യഹിയ അല്‍ ഗാംദി അറിയിച്ചു.ആശുപത്രിയ്ക്ക് സമീപമുള്ള പൂന്തോട്ടത്തിലാണ് മിസൈലിന്റെ ഭാഗം പതിച്ചത്. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മിസൈലിന്‍റെ ഭാഗങ്ങള്‍ പല സ്ഥലങ്ങളിലേക്കായി...
മഡ്ഗാവ്:കൂടുതൽ സമയം പന്ത് കയ്യിൽ വയ്ക്കുക. കൂടുതൽ പാസുകൾ നടത്തുക. മികച്ച ഗോളുകളിലൂടെ ആരാധകരെ ത്രസിപ്പിക്കുക. പക്ഷേ ഒടുവിൽ, അലസമായ പിഴവുകളിലൂടെ കളി തോൽക്കുക. ഐഎസ്എൽ ഫുട്ബോൾ 7–ാം സീസണി‍ൽ കേരള ബ്ലാസ്റ്റേഴ്സിന്റെ തോൽവികൾക്കെല്ലാം ഒരേ തിരക്കഥതന്നെ. എടികെ മോഹൻ ബഗാനെതിരായ സീസണിലെ 2–ാം മത്സരത്തിലും ബ്ലാസ്റ്റേഴ്സിനു തോൽവി. 2 ഗോളിനു പിന്നിൽപ്പോയിട്ടും 3 ഗോൾ തിരിച്ചടിച്ചു കളി ജയിച്ച ബഗാനു നൽകാം ബിഗ് സല്യൂട്ട്ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം...
തിരുവനന്തപുരം:ആറ്റുകാല്‍ പൊങ്കാല ചടങ്ങ് മാത്രമാക്കും. ക്ഷേത്രത്തിന് സമീപം പണ്ടാര അടുപ്പിലെ പൊങ്കാല മാത്രം. ഭക്തര്‍ വീടുകളില്‍ പൊങ്കാല ഇടണം. ആറ്റുകാല്‍ ക്ഷേത്രം ട്രസ്റ്റ് യോഗത്തിലാണ് തീരുമാനം. ഓണ്‍ലൈന്‍ റജിസ്ട്രേഷനിലൂടെ ഭക്തരെ പ്രവേശിപ്പിക്കാൻ മുൻപ് നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.
ന്യൂഡൽഹി:രാകേഷ് ടികായത്തിന്റെ കണ്ണീർ പടിഞ്ഞാറൻ യുപിയിലും ഹരിയാനയിലും ജാതിരാഷ്ട്രീയത്തിന്റെ തിരയിളക്കുമോ എന്ന ആശങ്കയിൽ ബിജെപി. ഡൽഹി യുപി അതിർത്തിയിലെ ഗാസിപ്പുരിൽ കർഷകരെ ഒഴിപ്പിക്കാൻ യുപി സർക്കാർ നടപടിയാരംഭിച്ചപ്പോഴാണ് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത് കണ്ണീരൊഴുക്കി സമരത്തിൽ ചേരാൻ കർഷകരോട് ആഹ്വാനം ചെയ്തത്.