Fri. Apr 26th, 2024
യുഎഇ:

യുഎഇയിൽ 11 ബാങ്കുകൾക്ക് എതിരെ സെൻട്രൽ ബാങ്കിന്റെ നടപടി. കള്ളപ്പണം വെളുപ്പിക്കുന്നത് തടയാനും, നിരോധിത സംഘടനകൾക്ക് പണം കൈമാറുന്നത് തടയാനും ഏർപ്പെടുത്തിയ നിയമങ്ങൾ ലംഘിച്ച് ഇടപാടുകൾ നടത്തി എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 11 ബാങ്കുകളുടെ 45.75 ദശലക്ഷം ദിർഹം പിടിച്ചുവെക്കാനാണ് യുഎഇ സെൻട്രൽ ബാങ്കിന്റെ തീരുമാനം.

ബാങ്കുകളുടെ പേര് വിവരങ്ങൾ സെൻട്രൽ ബാങ്ക് പുറത്തുവിട്ടിട്ടില്ല. എന്നാൽ, ഇന്ത്യൻ സ്ഥാപനമായ ബാങ്ക് ഓഫ് ബറോഡ തങ്ങൾക്കെതിരെ യുഎഇ സെൻട്രൽ ബാങ്ക് നടപടി സ്വീകരിച്ചതായി വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന് സമർപ്പിച്ച സ്റ്റേറ്റ്മെന്റിൽ യു എ ഇ സെൻട്രൽ ബാങ്ക് 6.888 ദശലക്ഷം ദിർഹമിന്റെ ഉപരോധം ഏർപ്പെടുത്തിയതായി വ്യക്തമാക്കിയിട്ടുണ്ട്.

ഏകദേശം 135.6 കോടി രൂപ വരുമിത്. കള്ളപ്പണം വെളുപ്പിക്കുന്നത് തടയാനും, തീവ്രവാദ-നിരോധിത സംഘടനക്ക് ഫണ്ട് ലഭ്യമാക്കുന്നത് തടായാനും 2018ലാണ് ബാങ്കുകൾക്ക് പ്രത്യേക ചട്ടം ഏർപ്പെടുത്തിയത്. 2019 അവസാനത്തോടെ ഈ ചട്ടങ്ങൾ പൂർണായി പാലിക്കാൻ ബാങ്കുകൾക്ക് നിർദേശവും നൽകിയിരുന്നു.

By Divya