വേനൽ ചൂട് കനക്കുന്നു, ആരോഗ്യവകുപ്പിന്‍റെ ജാഗ്രതാ നിര്‍ദ്ദേശം

അയഞ്ഞ പരുത്തി വസ്ത്രങ്ങള്‍ ധരിക്കണം. അത് ദേഹത്ത് മുഴുവന്‍ മൂടുന്ന തരത്തിലാകണം.

0
108
Reading Time: < 1 minute

തിരുവനന്തപുരം:

സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. രാവിലെ 11 മണി മതല്‍ വെെകുന്നേരം 3 മണി വരെ നേരിട്ടുള്ള വെയില്‍ കൊള്ളുന്നത് ഒഴിവാക്കണമെന്നാണ് പ്രധാന നിര്‍ദേശം.

വേനൽ ചൂടിൽ നിന്ന് സംരക്ഷണവും പ്രതിരോധവും ഒരുക്കുന്നതിന് പൊതു ജനങ്ങൾക്ക് വിശദമായ മാര്‍ഗ്ഗ രേഖയും ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

നിര്‍ജ്ജലീകരണം സംഭവിക്കാനുള്ള സാധ്യതകളിൽ മുൻകരുതലെടുക്കണം. യാത്രയില്‍ ഒരു കുപ്പി വെള്ളം എപ്പോഴും കെെയ്യില്‍ കരുതണം. ദാഹമില്ലെങ്കില്‍ പോലും ഇടയ്ക്കിടക്ക് വെള്ളം കുടിക്കണം. നിര്‍ജ്ജലീകരണത്തിന് സാധ്യതയേറെയാണ്. മാത്രവുമല്ല സൂര്യാഘാതം, സൂര്യാതപം ഏല്‍ക്കാനും സാധ്യതയുണ്ട്. അതിനാല്‍ ഇടയ്ക്കിടക്ക് വെള്ളം കുടിക്കണം.

65 വയസിന് മുകളില്‍ പ്രായമുള്ളവര്‍, കുട്ടികള്‍, ഹൃദയസംബന്ധമായ അസുഖങ്ങൾ ഉള്ളവര്‍, കഠിന ജോലികള്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്ക് പ്രത്യേക കരുതലും സംരക്ഷണവും നൽകണമെന്നും ജാഗ്രതാ നിര്‍ദ്ദേശത്തിൽ പറയുന്നുണ്ട്. ഇവര്‍ക്ക് വളരെ വേഗത്തില്‍ സൂര്യതാപമോ സൂര്യാഘാതമോ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.

അയഞ്ഞ പരുത്തി വസ്ത്രങ്ങള്‍ ധരിക്കണം. അത് ദേഹത്ത് മുഴുവന്‍ മൂടുന്ന തരത്തിലാകണം. ധാരാളം പഴങ്ങള്‍ കഴിക്കണം. വെയിലത്ത് പോകുമ്പോള്‍ കുട ചൂടണം. കുട്ടികളെ വെയിലത്ത് കളിക്കാന്‍ വിടരുത്. കാറ്റ് കടന്ന് ചൂട് പുറത്തേക്ക് പോകുന്ന രീതിയില്‍ വീടിന്‍റെ വാതിലും ജനലും തുറന്നിടണം.

എല്ലാതരത്തിലുമുള്ള മുന്‍കരുതല്‍ സ്വീകരിച്ചില്ലെങ്കില്‍ ഒരു പക്ഷേ അത് വലിയ വിപത്തിന് വഴിയാരുക്കും. സൂര്യാതപമോ സൂര്യാഘാതമോ ഏറ്റാല്‍ ശരീരത്തില്‍ ചുവന്ന പാടുകള്‍ വരും, പൊള്ളലേല്‍ക്കും ചിലപ്പോള്‍ ആന്തരിക അവയവങ്ങളെ തന്നെ ബാധിച്ച് മരണിലേക്ക് വരെ നയിച്ചേക്കാം. ഈ സാധ്യതകള്‍ മുന്നില്‍ കണ്ടാണ് നിര്‍ദശം.

ക്ഷീണം, തലവേദന, തലകറക്കം, പേശിവലിവ്, ഓക്കാനം, ഛര്‍ദ്ദി ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ കണ്ട് കഴിഞ്ഞാല്‍ അത് സൂര്യതാപ്തതിന്‍റെയോ സൂര്യാഘാതത്തിന്‍റെ പ്രഥമിക ലക്ഷണങ്ങളായി കണക്കാക്കി ചികത്സ തേടണം.

 

 

Advertisement