സിറിയ:
സിറിയയിലെ അഭയാർഥി ക്യാമ്പിൽ കഴിയുന്ന കുട്ടികളെ ഏറ്റെടുക്കാൻ രാജ്യങ്ങൾ തയാറാകണമെന്ന് യുഎൻ ഭീകരവിരുദ്ധ സംഘത്തിന്റെ മേധാവി വ്ലാദിമിർ വൊറോൻകോവ്. വടക്കൻ സിറിയയിലെ അഭയാർഥി ക്യാമ്പിൽ 27,000 കുട്ടികളാണ് കഴിയുന്നത്. ഈ കുട്ടികളിലേറെയും ഐഎസ് ഭീകരരുടെ മക്കളാണ്.
അഭയാർഥി ക്യാമ്പുകളിൽ കുട്ടികൾ നേരിടുന്ന പ്രശ്‌നങ്ങൾ ലോകത്തിന്റെ ഉറക്കംകെടുത്തുന്ന പ്രശ്‌നങ്ങളിലൊന്നാണെന്നും വൊറോൻകോവ് ചൂണ്ടിക്കാട്ടി. ഭീകരരുടെ മക്കളായതിന്റെ പേരിൽ വെറുക്കപ്പെട്ട്, ഒറ്റപ്പെട്ടു കഴിയുകയാണവരെന്നും അദ്ദേഹം പറഞ്ഞു. വടക്കൻ സിറിയയിലെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പാണ് അൽഹോൽ.