പാരിസ്:
പതിറ്റാണ്ടിന്റെ ലോക ഇലവനെ പ്രഖ്യാപിച്ച് ഇന്റര്‍നാഷണല്‍ ഫെഡറേഷന് ഓഫ് ഫുട്ബോള്‍ ഹിസ്റ്ററി ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ്. പിഎസ്ജിയുടെ ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് ടീമിൽ ഇടംപിടിക്കാനായില്ല. 2018ലെ ലോകകപ്പ് നേടിയ ഫ്രാന്‍സ് ടീമില്‍ നിന്ന് ആരും ഇലവനില്‍ ഇടംപിടിച്ചില്ല എന്നതും ശ്രദ്ധേയമാണ്.
രണ്ടായിരത്തിപ്പതിനൊന്നിനും രണ്ടായിരത്തി ഇരുപതിനും ഇടയിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ താരങ്ങളെ ഉൾപ്പെടുത്തിയാണ് ഇന്റര്‍നാഷണല്‍ ഫെഡറേഷന് ഓഫ് ഫുട്ബോള്‍ ഹിസ്റ്ററി ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് ലോക ഇലവനെ തെരഞ്ഞെടുത്തത്.