Thu. Jan 23rd, 2025
വടകര:

ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ആര്‍എംപി നേതാവ് കെകെ രമ. എന്നാല്‍ വടകരയില്‍ ആര്‍എംപിക്ക് സ്ഥാനാര്‍ത്ഥിയുണ്ടാവുമെന്നും രമ പറഞ്ഞു. മാതൃഭൂമി ഡോട്‌കോമിനോടായിരുന്നു രമയുടെ പ്രതികരണം.
ആര്‍എംപിക്ക് ഇത്തവണ യുഡിഎഫ് സീറ്റ് നല്‍കുമെന്ന് ഏതാണ്ട് ധാരണയായിട്ടുണ്ട്. ആര്‍ എംപിക്ക് സീറ്റ് നല്‍കണമെന്ന് തന്നെയാണ് വടകര എംപി കെ മുരളീധരന്‍ ഉള്‍പ്പെടെയുള്ളവരുടെ താല്‍പര്യം.

വടകര സീറ്റ് ആര്‍എംപിക്ക് ലഭിക്കുകയാണെങ്കില്‍ കെകെ രമയ്ക്കും ആര്‍എംപി സംസ്ഥാന അധ്യക്ഷന്‍ എന്‍ വേണുവിനുമായിരുന്നു സാധ്യത. ഇവരുടെ പേരുകളാണ് ഉയര്‍ന്നുകേട്ടതും.

By Divya