Mon. Dec 23rd, 2024
തിരുവനന്തപുരം:

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വരുന്ന തെരഞ്ഞെടുപ്പില്‍ നേമത്തുനിന്ന് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ അദ്ദേഹത്തെ സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നേമം ബിജെപിയുടെ ഉരുക്കുകോട്ടയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയല്ല, രാഹുല്‍ ഗാന്ധി വന്നാലും ബിജെപിയുടെ ഉരുക്ക് കോട്ടയായ നേമത്ത് ഒന്നും സംഭവിക്കില്ല. കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷത്തോടെ ബിജെപി തന്നെ നേമത്ത് വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് സുരേന്ദ്രന്‍

By Divya