Thu. Jan 23rd, 2025
കൊല്ലം:

പ്രശസ്ത ഗായകന്‍ സോമദാസ് അന്തരിച്ചു .പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ കൊവിഡാനന്തര ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സോമദാസ് അന്തരിച്ചത്.

കൊല്ലം ചാത്തന്നൂര്‍ സ്വദേശിയായ സോമദാസ് റിയാലിറ്റി ഷോകളിലൂടെയാണ് ശ്രദ്ധേയനാകുന്നത്. സ്റ്റാര്‍ സിംഗര്‍, ബിഗ് ബോസ് തുടങ്ങിയ റിയാലിറ്റി ഷോകളിലാണ് സോമദാസ് തിളങ്ങിയത്.

By Divya