Thu. Jan 23rd, 2025
കാ​സ​ർ​കോ​ട്​:

വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച്​ എ​ൻ​ഡോ​സ​ൾ​ഫാ​ൻ പീ​ഡി​ത ജ​ന​കീ​യ മു​ന്ന​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ക​ല​ക്​​ട​റേ​റ്റ് മാ​ർ​ച്ചും ഉ​പ​രോ​ധ​വും അ​മ്മ​മാ​ർ തീ​പ്പ​ന്ത​മു​യ​ർ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. നൂ​റു​ക​ണ​ക്കി​ന് അ​മ്മ​മാ​രു​ടെ സാ​ന്നി​ധ്യം സ​മ​ര​ത്തി​ന് ആ​വേ​ശം പ​ക​ർ​ന്നു.

സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ ന​ട​ന്ന സ​മ​ര​ത്തെ തു​ട​ർ​ന്ന് ഉ​ണ്ടാ​ക്കി​യ ഒ​ത്തു​തീ​ർ​പ്പ് വ്യ​വ​സ്ഥ​യ​നു​സ​രി​ച്ച് ബാ​ക്കി​വ​ന്ന 1031 പേ​രെ പ​ട്ടി​ക​യി​ൽ​പെ​ടു​ത്തു​ക, പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ക, സു​പ്രീം കോ​ട​തി വി​ധി ന​ട​പ്പാ​ക്കു​ക, ചി​കി​ത്സ അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ സ​മ​ര​വേ​ദി​യി​ൽ​നി​ന്ന്​ ഉ​യ​ർ​ന്നു.

By Divya