Sun. Jan 19th, 2025
തിരുവനന്തപുരം:

കൊവിഡിനിടെ സംസ്ഥാനത്ത് 5 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായി പള്‍സ് പോളിയോ തുള്ളി മരുന്ന് വിതരണം ഇന്ന്. ഇതിനായി സംസ്ഥാനത്താകെ 24,690 ബൂത്തുകള്‍ സജ്ജമായി. കൊവിഡ് പോസിറ്റീവായി ക്വാറന്റൈനിലായ കുട്ടികള്‍ക്ക് ക്വാറന്റൈന്‍ കാലാവധി കഴിയുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി പോളിയോ തുള്ളിമരുന്ന് നല്‍കും. ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ സാന്നിധ്യത്തില്‍ വട്ടിയൂര്‍ക്കാവ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെച്ച്  രാവിലെ 8നാണ് തുടക്കമാവുക. 24,49,222 കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കും

By Divya